Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
ബ്രിഡ്ജെന്റ് മലയാളി അസോസിയേഷന്‍: പോളി പുതുശ്ശേരി വീണ്ടും പ്രസിഡന്റ്: സെക്രട്ടറി മാമ്മന്‍ കടവില്‍
Text By: Team ukmalayalampathram

സൗത്ത് വെയില്‍സ് ബ്രിഡ്ജെന്റ് മലയാളി അസോസിയേഷന്‍ പുതിയ ഭരണസമിതി നിലവില്‍ 23 അംഗങ്ങളെ റിട്ടേണിംങ്ങ് ഓഫീസറായി നിയോഗപെടുത്തിയ അജയ് കുമാര്‍, സജേഷ് എന്നിവരുടെ സാന്നിധ്യത്തില്‍ തിരഞ്ഞെടുപ്പു നടത്തി. പോളി പുതുശ്ശേരിയെ വീണ്ടും പ്രസിഡന്റ് ആയി തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ആനീസ് മാത്യു, സെക്രട്ടറി മാമ്മന്‍ കടവില്‍, ട്രഷറര്‍ ജോമറ്റ് ജോസഫ്, ജോയിന്റ് ട്രഷറര്‍ ജോയി പുളിയ്ക്കന്‍, ജോയിന്റ് സെക്രട്ടറി ശ്രീലക്ഷ്മി, പി ആര്‍ ഓ ലിജോ തോമസ്, ഓഡിറ്റര്‍ ഷിനോയ് ഫ്രാന്‍സിസ്, പ്രോഗ്രാം കോഡിനേറ്റര്‍ രതീഷ് രവി,ആട്സ് കോഡിനേറ്റേഴ്സ് നീതു ജോര്‍ജ്ജ്, റാണിമോള്‍ തോമസ്, സ്പോട്സ് കോഡിനേറ്റേഴ്സ് രാജു ശിവകുമാര്‍, തോമസ്‌കുട്ടി, മീഡിയ ലിറ്റോ തോമസ്, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സുമാരായ-ജോബിന്‍ ജോസഫ്, അജിത്ത് രാജന്‍, ലിജിന്‍ ജോര്‍ജ്ജ്, വിനീത് അനില്‍കുമാര്‍, പ്രവീണ്‍ ജോസ്, സബീര്‍ ബഷീര്‍, അനു സജേഷ്, ടിയാ തോമസ്, റിയാ തങ്കച്ചന്‍ എന്നിവരെ തെരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷങ്ങളില്‍ അസോസിയേഷനു നല്‍കിയ സഹായസഹകരണങ്ങളില്‍ നന്ദിപറയുകയും തുടര്‍ന്നും പുതിയ കമ്മിറ്റിയോട് ചേര്‍ന്ന് ഒറ്റക്കെട്ടായി മലയാളി സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിയ്ക്കണമെന്നും വീണ്ടും പ്രസിഡന്റായി ചാര്‍ജ്ജ് എടുത്തശേഷം ബ്രിഡ്ജെന്റ് മലയാളികളോട് അഭ്യര്‍ത്ഥിച്ചു.

 
Other News in this category

 
 




 
Close Window