Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
UK Special
  Add your Comment comment
യുകെയില്‍ വീട് വാങ്ങുന്നവരില്‍ ഇന്ത്യക്കാര്‍ മുന്‍പന്തിയില്‍
reporter

ലണ്ടന്‍: പഠനത്തിനും ജോലിക്കുമായി യുകെയിലേയ്ക്ക് ചേക്കേറുന്ന ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ എണ്ണം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ കുതിച്ചുയര്‍ന്നിട്ടുണ്ട്. എന്നാല്‍ അതുമാത്രമല്ല ലണ്ടനില്‍ ഏറ്റവും അധികം പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നവരുടെ പട്ടികയില്‍ അതിസമ്പന്നരായ ഇന്ത്യക്കാര്‍ മുന്‍നിരയില്‍തന്നെയുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു പ്രമുഖ റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി (Sotheby's). ലണ്ടനില്‍ കഴിഞ്ഞവര്‍ഷത്തെ റിയല്‍എസ്റ്റേറ്റ് വ്യാപാരങ്ങളുടെ കണക്കെടുത്തപ്പോഴാണ് ഇത് വ്യക്തമാകുന്നത്.

ലണ്ടനില്‍ പ്രോപ്പര്‍ട്ടികള്‍ സ്വന്തമാക്കിയ ഇന്ത്യക്കാരില്‍ തലമുറകളായി അവിടെ ജീവിക്കുന്നവരും മറ്റു വിദേശരാജ്യങ്ങളില്‍ താമസമാക്കിയവരും വിദ്യാഭ്യാസ- ജോലി ആവശ്യങ്ങള്‍ക്കായി യുകെയിലേയ്ക്ക് എത്തുന്നവരും നിക്ഷേപകരും എല്ലാം ഉള്‍പ്പെടും. ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ കിടപ്പുമുറികളുടെ എണ്ണം അനുസരിച്ച് 290,000 പൗണ്ട് മുതല്‍ 450,000 പൗണ്ട് വരെയാണ് (മൂന്ന് കോടി രൂപ മുതല്‍ 4.66 കോടി രൂപ വരെ) അപ്പാര്‍ട്ട്‌മെന്റുകള്‍ക്കായി ഇന്ത്യക്കാര്‍ ലണ്ടനില്‍ ചെലവാക്കുന്നത്. വിദേശരാജ്യങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ അതിസമ്പന്നരുടെ ഏറ്റവും ഇഷ്ടപ്പെട്ട അഞ്ചു കേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണ് ലണ്ടന്‍.

യുകെയില്‍ മെയ്‌ഫെയര്‍, മാരില്‍ബണ്‍, ഓക്‌സ്‌ഫോര്‍ഡ് സര്‍ക്കസ് എന്നിവിടങ്ങളാണ് വീടും സ്ഥലവും/ ഫ്‌ലാറ്റ് സ്വന്തമാക്കാനായി ഇന്ത്യക്കാര്‍ പ്രധാനമായും തിരഞ്ഞെടുക്കുന്നത്. 2022 ല്‍ ഇന്ത്യന്‍ അതിസമ്പന്നരില്‍ 35 ശതമാനത്തോളം പേരുടെയും സമ്പത്ത് പത്തു ശതമാനത്തിലധികം വര്‍ദ്ധിച്ചു എന്നതും വിദേശരാജ്യങ്ങളില്‍ പ്രോപ്പര്‍ട്ടികള്‍ സ്വന്തമാക്കുന്ന ട്രെന്‍ഡുമായി ചേര്‍ത്ത് വായിക്കാം. നൈറ്റ് ഫ്രാങ്ക് എന്ന റിയല്‍എസ്റ്റേറ്റ് കമ്പനിയാണ് ഇന്ത്യന്‍ അതിസമ്പന്നരില്‍ പത്തില്‍ ഒമ്പത് പേരുടെയും സമ്പത്തില്‍ വര്‍ദ്ധനയുണ്ടായതായി കണ്ടെത്തിയിരിക്കുന്നത്. അതിസമ്പന്നരായ ഇന്ത്യക്കാര്‍ സ്വന്തമാക്കുന്ന വീടുകളുടെ ശരാശരി കണക്ക് 5.1 എന്ന നിലയിലാണ്. ആഗോളതലത്തില്‍ അതിസമ്പന്നര്‍ സ്വന്തമാക്കുന്ന വീടുകളുടെ ശരാശരിയെക്കാള്‍ മുകളിലാണിത്.

പ്രൈമറി, സെക്കന്‍ഡറി വീടുകള്‍ക്കായി 37 ശതമാനം സമ്പാദ്യവും അതിസമ്പന്നരായ ഇന്ത്യക്കാര്‍ നീക്കിവയ്ക്കുന്നുണ്ട്. ഈ കണക്കിലും ഇവര്‍ ആഗോള ശരാശരിയെക്കാള്‍ മുന്നിലാണ്. ഇനി വ്യക്തിഗതമായി സ്വന്തമാക്കുന്ന വീടുകളുടെ കണക്കെടുത്താല്‍ ഒരാള്‍ക്ക് ചുരുങ്ങിയത് അഞ്ചു വീടെങ്കിലും സ്വന്തം ഉടമസ്ഥതയില്‍ ഉണ്ട്. സ്വകാര്യ വസതികള്‍ സ്വന്തമാക്കാനായി തിരഞ്ഞെടുക്കുന്ന വിദേശരാജ്യങ്ങളില്‍ യുകെയാണ് ഒന്നാം സ്ഥാനത്തെങ്കിലും യുഎഇയും അമേരിക്കയും തൊട്ടുപിന്നില്‍ തന്നെയുണ്ട്.

എന്നാല്‍ കേവലം ആഗ്രഹത്തിന്റെ പേരില്‍ മാത്രമല്ല വിദേശരാജ്യങ്ങളില്‍ വീട് സ്വന്തമാക്കുന്നത് സാമ്പത്തിക രംഗത്തെ നിലനില്‍പ്പിന് അത്യാവശ്യമാണെന്ന് ഇവര്‍ കണക്കാക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. വിദേശത്ത് ഒരു വീട് സ്വന്തമാക്കിയാല്‍ നന്നായിരിക്കും എന്ന കാഴ്ചപ്പാടില്‍ നിന്നും വിദേശത്ത് ഒരു വീട് ഉണ്ടാവണം എന്നതിലേയ്ക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍, ടാക്‌സ് ആനുകൂല്യങ്ങള്‍, മെച്ചപ്പെട്ട ആരോഗ്യ - വിദ്യാഭ്യാസ സൗകര്യങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, വാടകതുക തുടങ്ങി കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്ത രീതിവരെ ലണ്ടന്‍, ദുബായ്, ന്യൂയോര്‍ക്ക്, സിഡ്‌നി എന്നിവിടങ്ങളിലേക്ക് ഇന്ത്യന്‍ അതിസമ്പന്നരെ ആകര്‍ഷിക്കുന്നു.

ഗവണ്‍മെന്റ് രേഖകള്‍ പ്രകാരം 2022 ന്റെ ആദ്യ പത്ത് മാസങ്ങളില്‍ തന്നെ രണ്ട് ലക്ഷത്തിനടുത്ത് ആളുകള്‍ ഇന്ത്യന്‍ പൗരത്വം വേണ്ടെന്നുവച്ചു വിദേശങ്ങളിലേക്ക് ചേക്കേറിയിട്ടുണ്ട്. അഞ്ചുവര്‍ഷത്തെ കണക്കെടുത്താല്‍ പൗരത്വം വേണ്ടെന്നുവച്ചവരുടെ എണ്ണം ആറു ലക്ഷത്തിന് മുകളില്‍ വരും. റിസര്‍വ് ബാങ്കിന്റെ 2021- 22 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നിന്നും വിദേശരാജ്യങ്ങളിലേയ്ക്ക് അയക്കപ്പെട്ട പണത്തില്‍ ഏറിയപങ്കും വസ്തുക്കള്‍ വാങ്ങാനായി തന്നെയായിരുന്നു. അതേ സാമ്പത്തിക വര്‍ഷത്തില്‍ 931 കോടി രൂപയാണ് വിദേശത്ത് വസ്തുക്കള്‍ സ്വന്തമാക്കാനായി ഇന്ത്യക്കാര്‍ മുടക്കിയത്. അതിനു മുന്‍പത്തെ സാമ്പത്തിക വര്‍ഷം ഇത് 519 കോടി രൂപയായിരുന്നു.

 
Other News in this category

 
 




 
Close Window