Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
UK Special
  Add your Comment comment
ഏജന്‍സി ഫീസില്ലാതെ കേരളത്തില്‍ നിന്ന് ആദ്യ സീനിയര്‍ കെയര്‍ സംഘം യുകെയിലേക്ക്
reporter

ലണ്ടന്‍: നോര്‍ക്ക യുകെ കരിയര്‍ ഫെയറിന്റെ ആദ്യഘട്ട റിക്രൂട്ട്‌മെന്റില്‍ തിരഞ്ഞെടുക്കപ്പെട്ട സീനിയര്‍ കെയര്‍ സപ്പോര്‍ട്ട് വര്‍ക്കര്‍മാര്‍ ജൂണ്‍ 19 ന് യുകെയില്‍ എത്തും.

ആദ്യ സംഘത്തിന് യുകെയിലെക്കുള്ള വിമാന ടിക്കറ്റുകള്‍ നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ കൈമാറി. തൈയ്ക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങിലാണ് ടിക്കറ്റുകള്‍ കൈമാറിയത്. കൊച്ചിയില്‍ നിന്നും ദോഹ വഴിയാണ് ഇവര്‍ യുകെയിലേക്ക് എത്തുക.

ലക്ഷങ്ങള്‍ ചെലവുവരുന്നതും സ്വകാര്യറിക്രൂട്ടിങ് ഏജന്‍സികളുടെ ചൂഷണത്തിന് വിധേയമാകുന്നതുമായിരുന്നു യുകെയിലേക്കുള്ള സീനിയര്‍ കെയര്‍ സപ്പോര്‍ട്ട് വര്‍ക്കര്‍മാരുടെ റിക്രൂട്ട്‌മെന്റ്. അത്തരമൊരു സാഹചര്യത്തിലാണ് പൂര്‍ണ്ണമായും സൗജന്യവും ആധികാരികവുമായ രീതിയില്‍ നോര്‍ക്ക റൂട്ട്‌സ് വഴി റിക്രൂട്ട്‌മെന്റ് സാധ്യമായതെന്ന് പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഇത് നോര്‍ക്ക റൂട്ട്‌സിനെ സംബന്ധിച്ചിടത്തോളം വലിയ ചുവടുവയ്പ്പാണെന്നും ശ്രീരാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ടിക്കറ്റ് കൈമാറ്റ ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി.കെ, ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി റിക്രൂട്ട്‌മെന്റ് വിഭാഗം ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു. ഫേബാ മറിയം സണ്ണി, ലിസ ചിന്നമ്മ ലീലാംബിക, അര്‍ച്ചന ബേബി, ഹെന്ന രാജന്‍, സൂരജ് ദയാനന്ദന്‍ എന്നിവരാണ് യുകെയിലേക്ക് തിരിക്കുന്ന ആദ്യ സംഘത്തിലെ സീനിയര്‍ കെയര്‍ സപ്പോര്‍ട്ട് വര്‍ക്കര്‍മാര്‍. നോര്‍ക്ക വഴി ജോലി ലഭിച്ച നഴ്‌സുമാരുടെ സംഘം നേരത്തെ യുകെയില്‍ എത്തിയിരുന്നു.

ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ജോലി കണ്ടെത്താനുള്ള മികച്ച അവസരമാണ് കേരളത്തില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യുകെ റിക്രൂട്ട്‌മെന്റ് ഫെയര്‍. നഴ്സിങ്, മെഡിസിന്‍, അനുബന്ധ ആരോഗ്യ മേഖലയിലെ ഒഴിവുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ വൈവിധ്യമാര്‍ന്ന തൊഴിലവസരങ്ങള്‍ ഫെയര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. മേളയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മുന്‍കൂട്ടി അപേക്ഷ നല്‍കേണ്ടതുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ് ലിങ്ക് പരിശോധിക്കുക: (https://nifl.norkaroots.org/uk-careers-fayre-updated-list-of-senior-support-workers-social-workers)

 
Other News in this category

 
 




 
Close Window