Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
UK Special
  Add your Comment comment
മലയാളി വിദ്യാര്‍ഥിനിക്ക് യുകെയുടെ ഒന്നര കോടി സ്‌കോളര്‍ഷിപ്പ്
reporter

പാലക്കാട്: ജ്യോതി ശാസ്ത്ര ഗവേഷണത്തിന് ഒന്നരക്കോടിയുടെ സ്‌കോളര്‍ഷിപ്പ് നേടി പാലക്കാട് സ്വദേശിനി. കൊടുമുണ്ട സ്വദേശിനിയായ ആര്‍ദ്രയാണ് ഒന്നരക്കോടി രൂപയുടെ ചാന്‍സലേഴ്‌സ് ഇന്റര്‍ നാഷണല്‍ സ്‌കോളര്‍ഷിപ്പ് നേടിയത്. കഴിഞ്ഞ ജനുവരിയില്‍ യുകെയിലെ വാര്‍വിക് യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡിക്ക് പ്രവേശനം ലഭിച്ച ആര്‍ദ്ര തന്റെ കഠിനപ്രയത്നത്തിലൂടെയും നിശ്ചയദാര്‍ഢ്യത്തിലൂടെയുമാണ് സ്വപ്നം സാക്ഷാത്കരിച്ചത്.

പ്ലസ് ടൂവിന് ശേഷം എന്‍ട്രന്‍സും പിന്നീട് എംഎസി പ്രവേശന പരീക്ഷയും എഴുതി. തുടര്‍ന്ന് തൃച്ചി എന്‍ഐടിയില്‍ പ്രധാന വിഷയം ജ്യോതി ശാസ്ത്രമെടുത്ത് പിജി പൂര്‍ത്തിയാക്കുകയായിരുന്നു. ഒക്ടോബര്‍ മൂന്നിന് യുകെയില്‍ റിസര്‍ച്ച് ആരംഭിക്കും. ജപ്പാനിലെ നഗോയ യൂണിവേഴ്‌സിറ്റിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പൈസ് എര്‍ത്ത് എന്‍വയോണ്‍മെന്റില്‍ മൂന്ന് മാസത്തെ ഗവേഷണത്തിനും ആര്‍ദ്രയ്ക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window