Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
UK Special
  Add your Comment comment
ബ്രിട്ടീഷ് ഹോളിഡേ മേക്കര്‍മാര്‍ക്ക് ഇനി യൂറോപ്യന്‍ യൂണിയന്‍ ഹോളിഡേ സ്‌പോട്ടുകളില്‍ പോകണമെങ്കില്‍ വിസ വൈവര്‍ എടുക്കേണ്ടി വരും
reporter

ലണ്ടന്‍: ബ്രിട്ടീഷ് ഹോളിഡേ മേക്കര്‍മാര്‍ക്ക് ഇനി യൂറോപ്യന്‍ യൂണിയനിലെ ഹോളിഡേ സ്പോട്ടുകളിലേക്ക് പോകണമെങ്കില്‍ പുതിയ യൂറോപ്യന്‍ ട്രാവല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് അഥോറൈസേഷന്‍ സിസ്റ്റം (ഇടിഐഎഎസ്) വിസ വൈവര്‍ എടുക്കേണ്ടി വരും. ഇല്ലെങ്കില്‍ യൂറോപ്യന്‍ ടൂര്‍ ഡെസ്റ്റിനേഷനുകള്‍ സന്ദര്‍ശിക്കാതെ അതിര്‍ത്തിയില്‍ നിന്ന് മടങ്ങേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ചില പ്രത്യേക യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്കാണ് പുതിയ രേഖ നിര്‍ബന്ധമാക്കിയിരിക്കുന്നത്. പുതിയ ബ്രെക്സിറ്റ് സ്‌കീം പ്രകാരമാണ് ബ്രിട്ടീഷ് ഹോളിഡേ മേയ്ക്കര്‍മാര്‍ക്ക് ചില യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ഈ ട്രാവല്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. തല്‍ഫലമായി ബ്രിട്ടീഷുകാരുടെ ഇഷ്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളായ ഗ്രീസ്, സ്പെയിന്‍, സൈപ്രസ്, ഇറ്റലി, തുര്‍ക്കി തുടങ്ങിയ ഇടങ്ങളിലേക്ക് പോകുന്നവരെല്ലാം ഇത്തരത്തില്‍ പുതിയ പെര്‍മിറ്റെടുക്കേണ്ടി വരും. യൂറോപ്യന്‍ ട്രാവല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് അഥോറൈസേഷന്‍ സിസ്റ്റം (ഇടിഐഎഎസ്) വിസ വൈവറിനായി ബ്രിട്ടന്‍ വിടുന്നതിന് മുമ്പ് ഏഴ് യൂറോസ് നല്‍കാന്‍ തയ്യാറാകാത്തവര്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അവിടുത്തെ ബോര്‍ഡര്‍ കണ്‍ട്രോളില്‍ വച്ച് തടയപ്പെടുന്നതായിരിക്കുമെന്നാണ് മുന്നറിയിപ്പ്.

തുടര്‍ന്ന് ഇവര്‍ ഇവിടെ വച്ച് തങ്ങളുടെ ഇടിഐഎഎസിനായുള്ള അപേക്ഷ ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കേണ്ടതായും വരും. മൂന്ന് വര്‍ഷം കാലാവധിയുള്ളതോ അല്ലെങ്കില്‍ പാസ്പോര്‍ട്ട് കാലഹരണപ്പെടുന്നത് വരെയോ ഈ ട്രാവല്‍ പെര്‍മിറ്റിന് സാധുതയുണ്ടായിരിക്കും. പുതിയ പാസ്പോര്‍ട്ടെടുക്കുന്നവര്‍ വീണ്ടും പുതുതായി ഇടിഐഎഎസ് എടുക്കേണ്ടതാണ്. ഇതിനായുള്ള മിക്ക അപേക്ഷകളും മിനുറ്റുകള്‍ക്കുള്ളില്‍ അംഗീകരിക്കപ്പെടുന്നതായിരിക്കും. എന്നാല്‍ അപേക്ഷകളില്‍ ചെറിയ പാകപ്പിഴകള്‍ കണ്ടാല്‍ അത് നിരസിക്കപ്പെടും. ഇത്തരത്തില്‍ അപേക്ഷ നിരസിക്കപ്പെടുന്നവര്‍ക്ക് തുടര്‍ന്ന് അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്. യൂറോവിസ 2023 അവസാനമാകുമ്പോഴേക്കും യാഥാര്‍ത്ഥ്യമാകേണ്ടതായിരുന്നു. എന്നാല്‍ അത് നിലവില്‍ വരാന്‍ 2024 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇത് പ്രാബല്യത്തില്‍ വന്നാല്‍ 27 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കും ഷെന്‍ഗന്‍ ഏരിയക്കും പുറത്ത് നിന്ന് വരുന്നവര്‍ മൂന്ന് വര്‍ഷത്തെ പെര്‍മിറ്റിന് ഓണ്‍ലൈനിലൂടെ രജിസ്ട്രര്‍ ചെയ്ത് പണമടക്കേണ്ടി വരും.

 
Other News in this category

 
 




 
Close Window