Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
UK Special
  Add your Comment comment
999 ലൈനില്‍ വിളിച്ചാല്‍ ഫോണ്‍ കണക്റ്റാവുന്നില്ല, വ്യാപക പരാതി ഉയര്‍ന്നിട്ടും നടപടികള്‍ ഉണ്ടായിട്ടില്ല
reporter

ലണ്ടന്‍: യുകെയിലാകമാനം 999 കാളുകളില്‍ പരക്കെ തടസ്സങ്ങളും പിഴവുകളുമുണ്ടായെന്ന് റിപ്പോര്‍ട്ട്. തങ്ങള്‍ക്ക് ഇത്തരം കാളുകള്‍ ആവര്‍ത്തിച്ച് വന്നുവെന്നും ഇത് സംബന്ധിച്ച ലൈനുകളിലെ തകരാറാണിതിന് കാരണമെന്നും മിക്ക പോലീസ് ഫോഴ്സുകളും മറ്റ് എമര്‍ജന്‍സി സര്‍വീസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യമാകമാനം ഇത് സംബന്ധിച്ച സാങ്കേതിക പ്രശ്നങ്ങള്‍ നേരത്തെയുണ്ടായിരുന്നുവെന്നും ഇതിനെ തുടര്‍ന്ന് കാളുകള്‍ കണക്ട് ചെയ്യാത്ത പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പലപ്പോഴും ഇത് സംബന്ധിച്ച ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് ചിലര്‍ പറയുന്നത്. ഇതിനാല്‍ ആളുകള്‍ വളരെ അത്യാവശ്യ വേളയില്‍ മാത്രമേ 999 നമ്പര്‍ ഉപയോഗിക്കാവൂ എന്ന നിര്‍ദേശവും പുറത്ത് വന്നിരുന്നു. സാങ്കേതിക തകരാറ് മൂലമാണീ പ്രശ്നമുണ്ടായിരിക്കുന്നതെന്നാണ് ടെലികോം കമ്പനിയായ ബിടി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് പ്രൈമറി 999 ലൈനുകള്‍ റീസ്റ്റോര്‍ ചെയ്യുന്നതിനിടെ ബാക്ക് അപ് സിസ്റ്റമാണ് തങ്ങള്‍ പ്രയോജനപ്പെടുത്തിയതെന്നും ബിടി വ്യക്തമാക്കുന്നു.

തേഡ് പാര്‍ട്ടി ഇഷ്യൂ, ചൂടേറിയ കാലാവസ്ഥ, ആന്‍ഡ്രോയ്ഡ് ഹാന്‍ഡ് സെറ്റ് 999 പ്രശ്നം തുടങ്ങിയവ മൂലമാണ് 999 ലൈനുകളില്‍ പ്രശ്നമുണ്ടായതെന്ന വാര്‍ത്തകള്‍ ബിടി നിഷേധിച്ചിട്ടുണ്ട്. 999 കാള്‍ സര്‍വീസ് ക്രിട്ടിക്കല്‍ നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സംവിധാനമായതിനാല്‍ ഇതിന്റെ ടെക്നിക്കല്‍ ഇന്‍ഫര്‍മേഷന്‍, എങ്ങനെയാണ് ബാക്ക് അപ് പ്രവര്‍ത്തിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ പരസ്യമാക്കാനാവില്ലെന്നും ബിടി പറയുന്നു. 999 നമ്പറില്‍ വിളിക്കുമ്പോള്‍ കാള്‍ ഹാന്‍ഡില്‍ ചെയ്യുന്ന സമയം സാധാരണത്തേതിനേക്കാള്‍ വൈകിയിരുന്നുവെന്നും എന്നാലും ആവശ്യമുള്ളവര്‍ക്ക് സാധാരണ പോലെ ഈ നമ്പറില്‍ വിളിക്കാമെന്നുമാണ് ബിടി നിര്‍ദേശിച്ചിരിക്കുന്നത്. ഞായറാഴ്ച ബ്രിട്ടീഷ് സമയം രാവിലെ എട്ടരക്കായിരുന്നു 999 ലൈനുകളിലെ പ്രശ്നം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. തുടര്‍ന്ന് രാവിലെ 10 മണിയാകുമ്പോഴേക്കും സര്‍വീസുകള്‍ റീസ്റ്റോര്‍ ചെയ്തുവെന്ന് ചില എമര്‍ജന്‍സി സര്‍വീസുകള്‍ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ ഇത് സംബന്ധിച്ച സിസ്റ്റം റീസ്റ്റോര്‍ ചെയ്തുവെന്ന് മിക്ക എമര്‍ജന്‍സി സര്‍വീസുകളും ഉച്ചയോടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്നലെ ഉച്ചക്ക് ലഞ്ച് സമയത്തും ഇത് സംബന്ധിച്ച പ്രശ്നങ്ങള്‍ എസെക്സ് ഫയര്‍ സര്‍വീസ്, സൗത്ത് വെസ്റ്റ് പോലീസ്, പിഎസ്എന്‍ഐ, പോലീസ് സ്‌കോട്ട്ലന്‍ഡ് എന്നിവയെ ബാധിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്.

 
Other News in this category

 
 




 
Close Window