Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
UK Special
  Add your Comment comment
മോര്‍ട്ട്‌ഗേജ്-റീമോര്‍ട്ട്‌ഗേജ് നിരക്കുകളിലെ വര്‍ധന വാടക വില ഉയരാന്‍ ഇടയാക്കും, 600 പൗണ്ട് വരെ വര്‍ധിച്ചേക്കും
reporter

ലണ്ടന്‍: യുകെയില്‍ മോര്‍ട്ട്ഗേജ് -റീമോര്‍ട്ട്ഗേജ് നിരക്കുകള്‍ കുത്തനെ ഉയര്‍ന്നത് ലണ്ടനിലും സൗത്ത് ഈസ്റ്റിലും വാടക വീടുകളില്‍ താമസിക്കുന്നവരെയും രൂക്ഷമായി ബാധിക്കുമെന്ന മുന്നറിയിപ്പ് പുറത്ത് വന്നു. നിലവിലെ നിരക്കില്‍ ഇവിടെയുള്ള വീട്ടുടമകള്‍ക്ക് നഷ്ടമില്ലാതെ റീമോര്‍ട്ട്ഗേജ് ചെയ്യണമെങ്കില്‍ അവര്‍ നിലവിലെ മാസവാടകയില്‍ 614 പൗണ്ടെങ്കിലും വര്‍ധനവ് വരുത്തേണ്ടി വരുമെന്നാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഇതിനെ തുടര്‍ന്ന് വാടക മാസത്തിലെ 1498 പൗണ്ടില്‍ നിന്നും 2112 പൗണ്ടായി കുതിച്ചുയരുകയും ചെയ്യുമെന്നാണ് ഹാംപ്ടണ്‍സ് എസ്റ്റേറ്റ് ഏജന്റ്സ് വെളിപ്പെടുത്തുന്നത്. ഈ വാടക ഉയര്‍ത്താന്‍ സാധിക്കാത്ത നിരവധി ലാന്‍ഡ്ലോര്‍ഡുമാര്‍ വീട് വില്‍ക്കാന്‍ നിര്‍ബന്ധിതരാകുമെന്നാണ് ജൂണ്‍ 23ന് ഡെയിലി ടെലിഗ്രാഫില്‍ വന്ന ഒരു റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. പുതിയ വര്‍ധനവ് പ്രകാരം രണ്ട് വര്‍ഷ ബൈ ടു ലെറ്റ് മോര്‍ട്ട്ഗേജ് നിരക്ക് 6.44 ശതമാനത്തിലാണെത്തിയിരിക്കുന്നതെന്നും അഞ്ച് വര്‍ഷ ഫിക്സഡ് ഡീലുകളുടെ നിരക്ക് 6.31 ശതമാനത്തിലാണെത്തിയിരിക്കുന്നതെന്നുമാണ് മണിഫാക്ട്സ് ഡാറ്റകള്‍ വെളിപ്പെടുത്തുന്നത്.

എന്നാല്‍ 2021ല്‍ ശരാശരി രണ്ട് വര്‍ഷ ഡീലുകളുടെ നിരക്ക് വെറും 2.96 ശതമാനമായിരുന്നുവെന്നറിയുമ്പോഴാണ് നിരക്ക് വര്‍ധനവിന്റെ ആഘാതം മനസിലാക്കാന്‍ സാധിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ വീട്ട് വാടക വര്‍ധിപ്പിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് നിരവധി ലാന്‍ഡ് ലോര്‍ഡുമാര്‍ വീട് വില്‍ക്കല്‍ പോലുള്ള കടുത്ത നടപടികള്‍ക്ക് വിധേയരായിരിക്കൊണ്ടിരിക്കുന്നുവെന്നാണ് നാഷണല്‍ റെസിഡന്‍ഷ്യല്‍ ലാന്‍ഡ്ലോര്‍ഡ്സ് അസോസിയേഷന്‍ ഡയറക്ടര്‍ ഓഫ് പോളിസി ആന്‍ഡ് കാംപയിന്‍സ് ആയ ക്രിസ് നോറിസ് ടെലിഗ്രാഫിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ നിലവിലെ ഫിക്സഡ് റേറ്റ് ഡീലുകള്‍ കാലഹരണപ്പെടുമ്പോള്‍ റീമോര്‍ട്ട്ഗേജ് ചെയ്യാനുള്ള നിരക്കുകളിലെ വര്‍ധനവ് ലാന്‍ഡ് ലോര്‍ഡുമാരെ പ്രതിസന്ധിയിലാക്കുന്നുവെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. നിലവിലെ കുറഞ്ഞ ഫിക്സഡ് നിരക്ക് റീമോര്‍ട്ട്ഗേജ് ചെയ്യാന്‍ കൂടുല്‍ നിരക്ക് കൊടുക്കേണ്ട അവസ്ഥയാണുളളതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഇതിന്റെ അധിക സാമ്പത്തിക ഭാരം വാടകക്കാരിലേക്ക് വാടക വര്‍ധനവിലൂടെ കൈമാറാന്‍ സാധിക്കുന്നവര്‍ക്ക് മാത്രമാണ് മാര്‍ക്കറ്റില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കുകയെന്നും നോറിസ് വിശദീകരിക്കുന്നു. ഇതിന്റെ പ്രതിഫലനം പ്രധാനപ്പെട്ട നഗരങ്ങളില്‍ ദൃശ്യമായിത്തുടങ്ങിയിട്ടുണ്ട്. ഇത്പ്രകാരം എഡിന്‍ ബര്‍ഗില്‍ 13.7 ശതമാനവും മാഞ്ചസ്റ്ററില്‍ 13 ശതമാനനവും ഗ്ലാസ്‌കോയില്‍ 12.3 ശതമാനവും സൗത്താംപ്ടണില്‍ 10.7 ശതമാനവുമാണ് വാടക വര്‍ധിച്ചിരിക്കുന്നത്.

 
Other News in this category

 
 




 
Close Window