Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
UK Special
  Add your Comment comment
എന്‍എച്ച്എസിലെ പിഴവുകള്‍ കാരണം അനാവശ്യ മരണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: എന്‍എച്ച്എസിലെ പിഴവുകള്‍ കാരണം ചികിത്സിച്ച് മാറ്റാവുന്ന രോഗങ്ങളുള്ളവരില്‍ നിരവധി പേര്‍ അനാവശ്യമായി മരണത്തിന് കീഴടങ്ങുന്നുവെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്നു. മറ്റ് സമ്പന്ന രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്തരം ഒഴിവാക്കാനാവുന്ന മരണങ്ങള്‍ യുകെയിലാണ് കൂടുതലെന്നും സ്ഥിരികരിക്കപ്പെട്ടിട്ടുണ്ട്. തിങ്ക് ടാങ്കായ കിംഗ്സ് ഫണ്ട് നടത്തിയ ഒരു റിവ്യൂവിലൂടെയാണ് ഞെട്ടിപ്പിക്കുന്ന ഈ പ്രവണത പുറത്ത് വന്നിരിക്കുന്നത്. യുകെയിലെ ഹെല്‍ത്ത് സര്‍വീസസില്‍ സര്‍ക്കാര്‍ ശരാശരിയില്‍ കുറവ് ചെലവഴിക്കുന്നത് മൂലം ആവശ്യമായ ജീവനക്കാരുടെയും എക്യുപ്മെന്റുകളുടെയും ക്ഷാമം രൂക്ഷമാകുന്നുവെന്നും ഇത് മൂലം ആവശ്യമായ ചികിത്സ ലഭിക്കാതെ നിരവധി പേര്‍ മരിക്കാന്‍ കാരണമാകുന്നുവെന്നുമാണ് ഈ റിവ്യൂവിലൂടെ കണ്ടെത്തിയിരിക്കുന്നത്. എന്‍എച്ച്എസ് അതിന്റെ ബജറ്റിന്റെ കാര്യക്ഷമതയുടെ കാര്യത്തില്‍ മുന്നിലാണെങ്കിലും മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ എന്‍എച്ച്എസിലെ അഡ്മിന്‍മാര്‍ വളരെ കുറച്ച് പണം മാത്രമേ ഇതില്‍ ചെലവാക്കാന്‍ തയ്യാറാകുന്നുള്ളുവെന്നതാണ് ഈ പ്രശ്നത്തിന് പ്രധാന കാരണമെന്നും ഈ റിവ്യൂ എടുത്ത് കാട്ടുന്നു.

ലോകത്തിലെ തന്നെ ഏറ്റവും കാര്യക്ഷമതയാര്‍ന്ന ഹെല്‍ത്ത് കെയര്‍ സിസ്റ്റമാണ് എന്‍എച്ച്എസ് നടത്തുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതില്‍ കൂടുതലായി നിക്ഷേപം നടത്തുന്നത് കാരണം ഇതിന്റെ സേവനങ്ങളില്‍ പുരോഗതിയുണ്ടായിക്കൊണ്ടിരിക്കുന്നുവെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്‍എച്ച്എസ് 75ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ലോകത്തിലെ 18 രാജ്യങ്ങളിലെ ഹെല്‍ത്ത് സിസ്റ്റങ്ങളുമായി എന്‍എച്ച്എസിനെ താരതമ്യം ചെയ്ത് കൊണ്ടാണ് കിംഗ്സ് ഫണ്ട് പുതിയ റിവ്യൂ നടത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി യൂറോപ്പ്, ജപ്പാന്‍, യുഎസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങളുമായാണ് എന്‍എച്ച്എസിനെ താരതമ്യം ചെയ്തിരിക്കുന്നത്.ചികിത്സിച്ചാല്‍ ജീവന്‍ തിരിച്ച് കിട്ടുമായിരുന്ന രോഗികളുടെ മരണശതമാനത്തില്‍ യുകെ മറ്റ് ചില രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ മുന്നിലാണെന്നാണീ റിവ്യൂ സ്ഥാപിക്കുന്നത്. ഇത് പ്രകാരം ഈ മരണനിരക്ക് യുകെയില്‍ 69 ശതമാനമാണ്. ഇക്കാര്യത്തില്‍ 88 ശതമാനവുമായി യുഎസ് മാത്രമാണ് യുകെയെ മറി കടന്നിരിക്കുന്നത്. അയര്‍ലണ്ടില്‍ ഈ മരണനിരക്ക് 65 ശതമാനവും പോര്‍ട്ടുഗലില്‍ 64 ശതമാനവും ന്യൂസിലാന്‍ഡില്‍ 62 ശതമാനവും ജര്‍മനിയില്‍ 62 ശതമാനവും കാനഡയില്‍ 56 ശതമാനവും ഡെന്‍മാര്‍ക്കില്‍ 55 ശതമാനവും ഓസ്ട്രിയയില്‍ 55 ശതമാനവുമാണ്.

 
Other News in this category

 
 




 
Close Window