Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
UK Special
  Add your Comment comment
എന്‍എച്ച്എസില്‍ ഇപ്പോഴും വംശീയത നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: എന്‍എച്ച്എസില്‍ വംശീയത ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും അത് ഹെല്‍ത്ത് സര്‍വീസിന് കളങ്കമുണ്ടാക്കുന്നുവെന്നും മുന്നറിയിപ്പേകി സ്ഥാനമൊഴിയുന്ന റോയല്‍ കോളജ് ഓഫ് സൈക്യാട്രിസ്റ്റ് (ആര്‍സിഎസ് )പ്രസിഡന്റായ ഡോ. അഡ്രിയാന്‍ ജെയിംസ് രംഗത്തെത്തി. ഇതിനാല്‍ എന്‍എച്ച്എസിലെ വംശീയതയെ തുരത്തിയെറിയുന്നതിനായി എന്‍എച്ച്എസിന് ധാര്‍മികവും നിയമപരവുമായ കടമയുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. സൈക്യാട്രിസ്റ്റുകളെയും മറ്റ് പ്രാക്ടീഷണര്‍മാരെയും റിക്രൂട്ട് ചെയ്യുമ്പോഴും നിലനിര്‍ത്തുമ്പോഴും വംശീയതയെ തീര്‍ത്തും ഒഴിവാക്കണമെന്നും ലിവര്‍പൂളില്‍ വച്ച് നടക്കുന്ന റോയല്‍ കോളജ് ഓഫ് സൈക്യാട്രിസ്റ്റിന്റെ ഇന്‍ര്‍നാഷണല്‍ കോണ്‍ഗ്രസില്‍ വച്ച് അദ്ദേഹം ആഹ്വാനം ചെയ്യുമെന്നാണ് കരുതുന്നത്. എന്‍എച്ച്എസില്‍ വംശീയത പല രൂപത്തില്‍ നിലനില്‍ക്കുന്നുവെന്നും ശമ്പളത്തിലെ പക്ഷപാതിത്വം,അസമാനത, വിവിധ വര്‍ഗങ്ങളിലുളള ജീവനക്കാര്‍ക്കിടയില്‍ അച്ചടക്ക നടപടികളിലെ ഏറ്റക്കുറച്ചിലുകള്‍ തുടങ്ങിയവ അവയില്‍ ചിലത് മാത്രമാണെന്നും അഡ്രിയാന്‍ എടുത്ത് കാട്ടുന്നു. മൈനോറിറ്റി എത്നിക്ക് പശ്ചാത്തലങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും എന്‍എച്ച്എസില്‍ ഇപ്പോഴും നിയന്ത്രണങ്ങളും വേര്‍തിരിവുകളും അനുഭവിക്കേണ്ടി വരുന്നത് ഖേദകരമാണെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ഇത്തരക്കാരെ മാനേജ്മെന്റ് പൊസിഷനുകള്‍ പോലുള്ള എന്‍എച്ച്എസിന്റെ തലപ്പത്തേക്ക് എത്തിച്ചേരുന്ന അവസ്ഥയുണ്ടാകണമെന്നും അഡ്രിയാന്‍ ആവശ്യപ്പെടുന്നു.

വംശീയതയെ ചെറുക്കുന്നതിനുള്ള മികച്ച നയങ്ങളിലൂടെ എന്‍എച്ച്എസ് വര്‍ക്ക് ഫോഴ്സിനെ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന് അഭിപ്രായപ്പെട്ട് കഴിഞ്ഞ മാസം എന്‍എച്ച്എസ് ഹെല്‍ത്ത് ഒബ്സര്‍വേറ്ററി രംഗത്തെത്തിയിരുന്നു. വര്‍ഗത്തിന്റെ അടിസ്ഥാനത്തില്‍ ഹെല്‍ത്ത് സര്‍വീസിലെ വേര്‍തിരിവുകള്‍ നിരീക്ഷിക്കുന്നതിനായി 2021ല്‍ രൂപീകരിച്ച ബോഡിയാണിത്. എന്‍എച്ച്എസിലെ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും വംശീയവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കണമെന്നും ഇതിലൂടെ രോഗികള്‍ക്ക് മികച്ച അനുഭവമുണ്ടാകുമെന്നും വര്‍ഷം തോറും വംശീയപരമായ വിവേചനങ്ങളെ തുടര്‍ന്ന് സ്റ്റാഫുകളും രോഗികളും നടത്തുന്ന ക്ലെയിമുകളെ തുടര്‍ന്നുള്ള നഷ്ടപരിഹാരമായി അനുവദിക്കേണ്ടി വരുന്ന മില്യണ്‍ കണക്കിന് പൗണ്ടുകള്‍ ലാഭിക്കാനാവുമെന്നും ഈ ഓര്‍ഗനൈസേഷന്‍ അഭിപ്രായപ്പെട്ടിരുന്നു. ഹെല്‍ത്ത് സര്‍വീസിലെ വംശീയതയെ ഇല്ലാതാക്കാനായി ലീഡര്‍ഷിപ്പ്, അവസരങ്ങള്‍ തുടങ്ങിയ മേഖലകളില്‍ അഴിച്ച് പണികള്‍ നടത്താനായി മെന്റല്‍ ഹെല്‍ത്ത് എംപ്ലോയര്‍മാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് ദി റോയല്‍ കോളജ് ാേഫ് സൈക്യാട്രിസ്റ്റ്സ് ഒരു പുതിയ ക്യാമ്പയിന്‍ ലോഞ്ച് ചെയ്തിരുന്നു. സമൂഹത്തില്‍ നിന്ന് വംശീയതയെ തുടച്ച് മാറ്റിയാല്‍ മാത്രമേ എന്‍എച്ച്എസിനും അതില്‍ നിന്ന് മുക്തിയുണ്ടാകുകയുള്ളുവെന്ന് ഇന്ന് നടത്തുന്ന തന്റെ വിടപറയല്‍ പ്രസംഗത്തില്‍ അഡ്രിയാന്‍ ജെയിംസ് എടുത്ത് കാട്ടുമെന്നാണ് റിപ്പോര്‍ട്ട്.

 
Other News in this category

 
 




 
Close Window