Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
ഡെറം കൂട്ടായ്മയുടെ പത്താമത് വാര്‍ഷിക ആഘോഷം ഗംഭീരമായി. ഗാനമേളയിലും തുടര്‍ന്ന് നടന്ന ഡിജെ പാര്‍ട്ടിയിലും നൂറുകണക്കിന് ആളുകള്‍ കുടുബസമേതം പങ്കെടുത്തു.
Text By: Team ukmalayalampathram

ഡെറം കൂട്ടായ്മയുടെ പത്താമത് വാര്‍ഷിക ആഘോഷം ഗംഭീരം. ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികള്‍ തുടരുന്നു. ഗാനമേളയിലും തുടര്‍ന്ന് നടന്ന ഡിജെ പാര്‍ട്ടിയിലും നൂറുകണക്കിന് ആളുകള്‍ കുടുബസമേതം പങ്കെടുത്തു. ബ്രാന്‍ഡണ്‍ കമ്മ്യൂണിറ്റി ഹാളില്‍ നിറഞ്ഞ സദസ്സില്‍ നടന്ന ഈ സംഗീത സായാഹ്നം ഡെറം കൂട്ടായ്മയുടെ നിറ സാന്നിധ്യം ആയ ജിമ്മി വര്‍ക്കിയും നിശ്ചലിന്റെ നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കള്‍ ആയ വൈറ്റില കാഞ്ഞിരത്തില്‍ വീട്ടില്‍ റിട്ട. സുബേധാര്‍ മേജര്‍ പി ജോണ്‍സന്‍, ഭാര്യ ലൂസി ജോണ്‍സന്‍, റിന്നുവിന്റെ മാതാപിതാക്കളായ പള്ളുരുത്തി വലിയ പറമ്പില്‍ വീട്ടില്‍ അഗസ്റ്റിന്‍ ഭാര്യ മേരി അഗസ്റ്റിന്‍, മായ കേശവന്റെ മാതാവ്, അതിരുമ്പുഴ ഞാറലിക്കോട്ടില്‍ ഓമന കേശവനും ചേര്‍ന്ന് നിര്‍വഹിച്ചു. അനുഗ്രഹീതരായ ഗായകരുടെ സ്വര മാധുരി കൊണ്ടും ഡിജെ പാര്‍ട്ടിയുടെ അത്യാവേശം കൊണ്ടും സമ്പന്നമായ ഈ ചടങ്ങ് സൂര്യ അക്ഷയ് ആങ്കര്‍ ചെയ്തു സമ്പുഷ്ടമാക്കി. യോഗത്തില്‍ ടി അനില്‍കുമാര്‍ സ്വാഗതവും മീനാ സജി നന്ദിയും രേഖപ്പെടുത്തി.

 
Other News in this category

 
 




 
Close Window