Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ടൈറ്റാനിക്കില്‍ റോസ് ധരിച്ച വസ്ത്രം ലേലത്തിന്: പ്രതീക്ഷിക്കുന്ന വില 30 ലക്ഷം രൂപ
Text By: Team ukmalayalampathram
ടൈറ്റാനിക് സിനിമയില്‍ കെയ്റ്റ് വിന്‍സ്ലെറ്റ് ധരിച്ച ഓവര്‍കോട്ട് വില്‍ക്കുന്നു. ലേലം വിളിച്ചാണ് വില്‍പന. ചിത്രത്തിന്റെ അവസാനം ജാക്ക് ഒടുവില്‍ കടലിലേക്ക് മുങ്ങി താഴുന്ന രംഗത്തില്‍ നടി ധരിച്ചതും ഈ കോട്ടാണ്.

ചിത്രീകരണത്തിനിടെയുണ്ടായ കറകള്‍ ഉള്‍പ്പെടെ ഇന്നും വസ്ത്രത്തില്‍ കാണാമെന്ന് കമ്പനി അവകാശപ്പെടുന്നു. ചിത്രത്തിലെ വസ്ത്രാലങ്കാരത്തിന് ഡെബോറാ ലിന്‍ സ്‌കോട്ടിന് ഓസ്‌കര്‍ പുരസ്‌കാരവും ലഭിച്ചിരുന്നു. അടുത്ത മാസം 13-ന് ഓണ്‍ലൈനായി വസ്ത്രം ലേലം ചെയ്യാനാണ് കമ്പിനിയുടെ തീരുമാനം.'ഗോള്‍ഡിന്‍' എന്ന ഓക്ഷന്‍ ഹൗസാണ് ലേലത്തിന് പിന്നില്‍. 34,000 ഡോളറാണ് (2,820,553 രൂപ) ലേലതുകയായി തീരുമാനിച്ചിരിക്കുന്നത്.

ജാക്കിന്റേയും റോസിന്റെയും പ്രണയ രംഗങ്ങള്‍ കൊണ്ട് ആരാധകരെ പ്രണയത്തിന്റെ മറ്റൊരു തലത്തിലേക്കെത്തിച്ച സിനിമയാണ് ടൈറ്റാനിക്. ജെയിംസ് കാമറൂണ്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രത്തില്‍ ലിയാനാര്‍ഡോ ഡി കാപ്രിയോ, കെയ്റ്റ് വിന്‍സ്ലെറ്റ് എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.

വര്‍ഷങ്ങള്‍ എത്ര പിന്നിട്ടിട്ടും ജനമനസ്സില്‍ ഇന്നും ജാക്കും റോസും നിറഞ്ഞുനില്‍ക്കുന്നു. പല സീനുകളും ഇന്നും ഏവരും മനസ്സില്‍ കൊണ്ട് നടക്കുന്നുണ്ട്. ചിത്രത്തില്‍ നായിക കേറ്റ് ധരിച്ച വസ്ത്രങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു.
 
Other News in this category

 
 




 
Close Window