Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്: പ്രസിഡന്റ് - അഡ്വ. ജാക്സണ്‍ തോമസ്, സെക്രട്ടറി - ലജു പാറക്കന്‍, ട്രഷറര്‍ - ടോം സക്കറിയ
Text By: Team ukmalayalampathram

സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നോര്‍ത്ത് വെസ്റ്റ് റീജിയണിലെ പ്രമുഖ അസോസിയേഷനാണ് എസ്എംഎ.നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ മുന്‍ പ്രസിഡന്റും യുക്മ ദേശീയ നിര്‍വഹക സമിതി അംഗവുമായ അഡ്വ. ജാക്സണ്‍ തോമസ് ആണ് പ്രസിഡന്റ്. വിദ്യാഭ്യാസ കാലം മുതല്‍ സംഘടനാ പാടവം തെളിയിച്ച, ബിസിനസ് മാനേജ്മെന്റ് ബിരുദധാരി കൂടിയായ ഇദ്ദേഹം എസ്എംഎ യുടെ മുന്‍ പ്രസിഡന്റും ക്രിസ്ത്യന്‍ യൂണിയന്‍ ഫെയ്ത് ആന്‍ഡ് ജസ്റ്റിസ് കമ്മീഷന്‍ അംഗവും നിരവധി സംഘടനകളില്‍ ഭാരവാഹിയുമാണ്. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ലജു പാറക്കന്‍ അറിയിപ്പെടുന്ന നാടക സംവിധായക- കൃത്തും കലാകാരനുമൊക്കെയാണ്. ട്രഷറര്‍ ടോം സക്കറിയ സംഘടനാ രംഗത്ത് മികവ് തെളിയിച്ച വ്യക്തിത്വമാണ്. വൈസ് പ്രസിഡന്റായി ആന്‍സി തങ്കച്ചനും ജോയിന്റ് സെക്രട്ടറിയായി ഷേര്‍ലി മാത്യുവും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സ്പോര്‍ട്സ് സെക്രട്ടറിയായി ജോസഫ് ജോര്‍ജും പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ് ആയി യുവനിരയില്‍ നിന്നും ഡിനോ ബാബുവും, അന്നാ മരിയ ഷിജോയും തിരഞ്ഞെടുക്കപ്പെട്ടു. ജിന്‍സ് ജോയിയും, ബിനു ജോസഫും ഷിജോ സെബാസ്റ്റ്യനും വിവീഷ് ജേക്കബും അജീഷ് തോമസും വിവിധ സോണല്‍ കോര്‍ഡിനേറ്റര്‍സ് ആയത് എസ്എംഎക്കു കൂടുതല്‍ കരുത്തു പകരുമെന്നതില്‍ സംശയമില്ല. പുതിയ ഭാരവാഹികളെ യുക്മ നാഷണല്‍ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങതറ, സെക്രട്ടറി കുര്യന്‍ ജോര്‍ജ്, പി ആര്‍ ഒ അലക്സ് വര്‍ഗീസ്, നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് ബിജു പീറ്റര്‍, സെക്രട്ടറി ബെന്നി ജോസഫ് എന്നിവര്‍ അഭിനന്ദിച്ചു.

 
Other News in this category

 
 




 
Close Window