Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
മതം
  Add your Comment comment
ബന്ദികളാക്കിയ എല്ലാവരെയും ഹമാസ് മോചിപ്പിക്കണം; ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ട് - ഫ്രാന്‍സിസ് മാര്‍പാപ്പ
Text By: Team ukmalayalampathram
ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് മാര്‍പാപ്പ പറഞ്ഞു. സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാസയില്‍ ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെക്കുറിച്ച് മാര്‍പാപ്പ ഉത്കണ്ഠ പ്രകടിപ്പിച്ചു.(Pope Francis called for the release of all hostages taken by Hamas)

'ഇസ്രായേലിലും പലസ്തീനിലും എന്താണ് സംഭവിക്കുന്നതെന്ന് വേദനയോടെയും ആശങ്കയോടെയും കാണുന്നു. നിരവധി ആളുകള്‍ കൊല്ലപ്പെട്ടു, പരിക്കേറ്റു. ഒരു ആഘോഷം ദുഃഖാചരണമായി മാറുന്നത് കണ്ട കുടുംബങ്ങള്‍ക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ബന്ദികളെ ഉടന്‍ മോചിപ്പിക്കണം,'' മാര്‍പാപ്പ പറഞ്ഞു.

''ആക്രമിക്കപ്പെടുന്നവരുടെ അവകാശമാണ് പ്രതിരോധിക്കുക എന്നത്. എന്നാല്‍ നിരപരാധികളായ നിരവധി ഇരകളുള്ള ഗാസയിലെ ഉപരോധത്തില്‍ വളരെയധികം ആശങ്കാകുലനാണ്'' അദ്ദേഹം പറഞ്ഞു. ഹമാസ് ആക്രമണത്തില്‍ ഇസ്രായേലില്‍ മരണസംഖ്യ 1200 ആയി. 2700ലധികം പേര്‍ക്ക് പരിക്കേറ്റതായ് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇസ്രയേല്‍ ആക്രമണത്തില്‍ 900 പലസ്തീനികളും കൊല്ലപ്പെട്ടു.
 
Other News in this category

 
 




 
Close Window