Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
കട്‌ലറ്റില്‍ കേമന്‍ മീന്‍ കട്‌ലറ്റ്
Reporter
മീന്‍കൊണ്ട് ധാരാളം വിഭവങ്ങള്‍ തയ്യാറാക്കാനാകുമെങ്കിലും വ്യത്യസ്തമായൊരു പരീക്ഷണമാകാം ഇന്ന്.വൈകുന്നേരങ്ങളിലെ പലഹാരമായും ഡിന്നറുകളില്‍ പുതുരുചിക്കായും മീന്‍ കട്‌ലറ്റുകള്‍ പരീക്ഷിക്കാവുന്നതാണ്.തയ്യാറാക്കുന്നതെങ്ങനെയെന്ന് നമുക്ക് നോക്കാം.


ചേരുവകള്‍

മീന്‍-കാല്‍ കിലോ
സവാള-2എണ്ണം
പച്ചമുളക്-4എണ്ണം
ഇഞ്ചി-2 കഷണം
റൊട്ടി-2കഷണം
റൊട്ടിപ്പൊടി-കാല്‍ കപ്പ്
മുട്ട-1എണ്ണം
എണ്ണ-ആവശ്യത്തിന്
മല്ലിയില-കാല്‍ കെട്ട്
ഉപ്പ്-പാകത്തിന്


പാകം ചെയ്യുന്ന വിധം

മത്സ്യം കഴുകി വൃത്തിയാക്കി കുറച്ച് വെള്ളത്തില്‍ ഉപ്പുചേര്‍ത്ത് വേവിക്കുക.എന്നിട്ട് മുള്ളും തൊലിയും മാറ്റി നുറുക്കിവയ്ക്കുക.സവാള,പച്ചമുളക്,ഇഞ്ചി,മല്ലിയില എന്നിവ പൊടിയായി മുറിക്കണം.2ടീസ്പൂണ്‍ എണ്ണ ചൂടാകുമ്പോള്‍ മുറിച്ച ചേരുവകളില്‍ ഉള്ളി പതംവരുന്നതുവരെ ഇളക്കണം.എന്നിട്ട് ഇറക്കി മീന്‍ ചേര്‍ത്ത് യോജിപ്പിച്ച് വയ്ക്കണം.റൊട്ടിക്കഷ്ണങ്ങള്‍ വെള്ളത്തില്‍ മുക്കി പിഴിഞ്ഞെടുത്തശേഷം മീനില്‍ ചേര്‍ത്ത് നല്ലവണ്ണം യോജിപ്പിച്ചശേഷം എട്ടോ ഒമ്പതോ ഉരുളകളാക്കി ഉരുട്ടി കട്‌ലറ്റ് ആകൃതിയില്‍ പരത്തി വയ്ക്കണം.മുട്ട കുറ്ച് അടിച്ചശേഷം ഉരുട്ടിയ കട്‌ലറ്റ് ഇതില്‍ മുക്കിയെടുത്ത് റൊട്ടിപ്പൊടികൊണ്ട് ഒരുപോലെ പൊതിയണം.എണ്ണചൂടാകുമ്പോള്‍ മൂന്നോ നാലോ കട്‌ലറ്റ് വീതം ഇടുക.എന്നിട്ട് തവിട്ട് നിറമാകുമ്പോള്‍ പൊരിച്ച് കോരിയെടുക്കുക.
 
Other News in this category

 
 




 
Close Window