Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
മതം
  Add your Comment comment
ക്രിസ്തു നാഥന്റെ രാജത്വ തിരുന്നാള്‍ നവംബര്‍ 25 ന്; ഇന്ന് മുതല്‍ നൊവേന
Text By: Roy Pascal
ക്രിസ്തു നാഥന്റെ രാജത്വ തിരുന്നാള്‍ നവംബര്‍ 25 ശനിയാഴ്ച ഉച്ചക്ക് 2.30 ന് ഈസ്റ്റ്‌ ഹാമിലെ St. Michaels' ദൈവാലയത്തില്‍ വെച്ച് ഭക്ത്യാദര പൂര്‍വം ആഘോഷിക്കും.


കേരളത്തിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമാണ് തിരുവനന്തപുരം അതിരൂപതയിലെ Madre de deus church, വെട്ടുകാട് . ഗലീലിയായില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ്, വചനം പഠിപ്പിച്ചും, രോഗികളെ സുഖപ്പെടുത്തിയും , ജനങ്ങള്‍ക്ക് ദൈവസ്നേഹം പകര്‍ന്നു നല്‍കുകയും ചെയ്ത, ദൈവപുത്രനായ യേശുനാഥന്‍ ഇന്നും ദൈവജനത്തിന് ആശ്വാസവും, ആശ്രയവുമായി വെട്ടുകാട്ടില്‍ നിലകൊള്ളുന്നു. അനുദിനം വെട്ടുകാട് ക്രിസ്തുരാജ സന്നിധിയില്‍ എത്തുന്ന ഓരോ വ്യക്തിയും ക്രിസ്തുവിന്റെ സ്നേഹവും, കാരുണ്യവും അനുഭവിച്ചറിയുന്നു.


ആശ്വാസദായകനായ ക്രിസ്തുനാഥന്റെ രാജത്വ തിരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും Vettucaud Parishioners Uk സ്നേഹപൂര്‍വ്വം യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു.

തിരുന്നാളിന് ഒരുക്കമായി ഇന്ന് (വെള്ളിയാഴ്ച്ച) മുതല്‍, 24 വെള്ളിയാഴ്ച്ച വരെ എല്ലാദിവസവും രാത്രി 8 മണിക്ക് ( UK Time ),ബഹുമാനപ്പെട്ട വൈദീകരുടെ നേതൃത്വത്തില്‍ ZOOM ലൂടെ പാദപൂജ ( നൊവേന ) ഉണ്ടായിരിക്കുന്നതാണ്. താഴെ കാണുന്ന Link വഴിയോ, ZOOM Meeting ID യും, Passcode ഉം ഉപയോഗിച്ചോ ശുശ്രൂഷയില്‍ പങ്കെടുക്കാം.

https://us05web.zoom.us/j/4958313397?pwd=dlNkcElMWjNYMVVqcGk0Nkh3WTBNZz09

Meeting ID : 495 831 3397

Passcode : Holyspirit
 
Other News in this category

 
 




 
Close Window