Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
'സര്‍ഗം സ്റ്റീവനേജ്' ക്രിസ്തുമസ്- ന്യൂ ഇയര്‍ ആഘോഷം 13 ന്: കരോള്‍, നൃത്ത സംഗീത ഹാസ്യ വിരുന്ന്, ഗ്രാന്‍ഡ് ഡിന്നര്‍
Text By: Team ukmalayalampathram
പ്രമുഖ മലയാളി കൂട്ടായ്മയായ സര്‍ഗം സ്റ്റീവനേജ് സംഘടിപ്പിക്കുന്ന ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷം ശനിയാഴ്ച്ച നടത്തപ്പെടും. രണ്ടു പതിറ്റാണ്ട് പിന്നിടുന്ന മലയാളി കൂട്ടായ്മയുടെ ഏറ്റവും വര്‍ണ്ണാഭമായ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സര്‍ഗം ഭാരവാഹികള്‍ അറിയിച്ചു.


തിരുപ്പിറവിയോട് അനുബന്ധിച്ച് മലയാളി കൂട്ടായ്മയെ ആവേശഭരിതമാക്കിയ ക്രിസ്തുമസ് കരോളിന്റെയും കൂടാതെ പുല്‍ക്കൂട്, ക്രിസ്തുമസ് ട്രീ, വീടലങ്കാരം എന്നീ വിഭാഗങ്ങളിലെ മത്സര ജ്വരം പകര്‍ന്ന ദിനങ്ങളുടെയും പിന്നാലെ ആഘോഷത്തിന്റെ കലാശക്കൊട്ടിന് വേദിയുയരുകയാണ്.


സര്‍ഗം സ്റ്റീവനേജ് സംഘടിപ്പിക്കുന്ന തിരുപ്പിറവി-നവവത്സര ആഘോഷം ഈമാസം 13ന് ശനിയാഴ്ച, സ്റ്റീവനേജ് ബാണ്‍വെല്‍ അപ്പര്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് രണ്ടരക്ക് ആരംഭിച്ച് വൈകുന്നേരം എട്ടു മണി വരെ നീണ്ടു നില്‍ക്കും.


മാസ്മരികത വിരിയുന്ന എല്‍ ഈ ഡി സ്‌ക്രീനുകളാലും, അത്യാധുനിക സൗണ്ട് ലൈറ്റിങ് സംവിധാനത്തിന്റെ പ്രഭയിലും, നേറ്റിവിറ്റിയും, കരോളും, കലാ പ്രതിഭകളുടെ വിസ്മയം തീര്‍ക്കുന്ന നൃത്ത-സംഗീത അവതരണങ്ങളും, ഹാസ്യരസം തുളുമ്പുന്ന സ്‌കിറ്റുകളും, വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഗ്രാന്‍ഡ് ഡിന്നറും അടക്കം ആഘോഷ രാവിനെ വര്‍ണ്ണാഭമാക്കുവാന്‍ വൈവിദ്ധ്യമായ ക്രമീകരണങ്ങളാണ് സര്‍ഗം കമ്മിറ്റി ഒരുക്കിയിരിക്കുന്നത്.

സര്‍ഗം സ്റ്റീവനേജ് ക്രിസ്തുമസ് ആഘോഷത്തില്‍ പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ-മെയില്‍ വഴിയോ സെക്രട്ടറിയുമായി നേരിട്ടോ ബന്ധപ്പെടുവാന്‍ താല്‍പ്പര്യപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

info@sargamstevenage.com, ആദിര്‍ശ് പീതാംബരന്‍- 07429178994

സ്ഥലത്തിന്റെ വിലാസം

Barnwell Upper School, Barnwell, SG2 9SW, Stevenage
 
Other News in this category

 
 




 
Close Window