Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.2212 INR  1 EURO=105.0751 INR
ukmalayalampathram.com
Thu 11th Dec 2025
 
 
UK Special
  Add your Comment comment
നാലു കിലോ ഭാരമുള്ള ഉരുളക്കിഴങ്ങ്, 27 കിലോയുള്ള കോളിഫ്‌ളവര്‍, യുകെ കര്‍ഷകന്റെ വിളവെടുപ്പ്
reporter

ലണ്ടന്‍: ഒരുപാട് കര്‍ഷകരെ നമ്മള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍, ഇങ്ങനെ ഒരു കര്‍ഷകനെ അധികം കാണാന്‍ ചാന്‍സില്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ പച്ചക്കറികള്‍ വളര്‍ത്തിയെടുക്കുന്നവരില്‍ ഒരാളാണ് പീറ്റര്‍ ഗ്ലേസ്ബ്രൂക്ക്. ഏറ്റവും ഭാരമുള്ള ഉരുളക്കിഴങ്ങ് (4.98 കിലോ), ഏറ്റവും ഭാരമുള്ള കോളിഫ്ളവര്‍ (27.48 കിലോ), ഏറ്റവും ഭാരമേറിയ വഴുതന (3.362 കിലോ), ഏറ്റവും ഭാരമുള്ള കാപ്‌സിക്കം (750 ഗ്രാം) ഇവയെല്ലാം വളര്‍ത്തിയെടുത്ത് ഗിന്നസ്ബുക്കില്‍ കയറിയ ആള് കൂടിയാണ് അദ്ദേഹം. യുകെയിലെ നോട്ടിംഗ്ഹാംഷെയറിലെ താമസക്കാരനാണ് 79 -കാരനായ പീറ്റര്‍. തന്റെ നാട്ടില്‍ മാത്രമല്ല, വ്യത്യസ്തമായ പച്ചക്കറികള്‍ നട്ടുവളര്‍ത്തി ലോകമെമ്പാടും അറിയപ്പെടുന്ന ആളാണ് പീറ്റര്‍. അര ഏക്കര്‍ സ്ഥലമുണ്ട് പീറ്ററിന്. അവിടെയാണ് അദ്ദേഹം തന്റെ പച്ചക്കറി കൃഷി നടത്തുന്നത്. ആധുനിക യന്ത്രങ്ങള്‍ ഒന്നും തന്നെ ഉപയോഗിക്കാതെയാണ് കൃഷി ചെയ്യുന്നത്. തന്റെ റൂഫില്‍ വീഴുന്ന മഴവെള്ളം ശേഖരിച്ച് അതാണ് ചെടികള്‍ക്ക് നനയ്ക്കുന്നത്. ഓട്ടോമാറ്റിക് വാട്ടറിംഗ് സംവിധാനം താന്‍ ഉപയോഗിക്കുന്നില്ല എന്ന് പീറ്റര്‍ പറയുന്നു.

കെട്ടിട സര്‍വേയറായി വിരമിച്ചയാളാണ് പീറ്റര്‍. കക്കിരി, ഉള്ളി, വഴുതന തുടങ്ങിയവയാണ് അദ്ദേഹം ഇന്ന് കൃഷി ചെയ്യുന്നത്. നേരത്തെ മത്തന്‍ പോലെയുള്ള വലിയ വലിപ്പം വയ്ക്കുന്ന പച്ചക്കറികളും അദ്ദേഹം കൃഷി ചെയ്തിരുന്നു. എന്നാല്‍, അവ വളര്‍ത്താനും മത്സരത്തിന് വേണ്ടി ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് ചുമക്കാനും ഒക്കെ ബുദ്ധിമുട്ടായതുകൊണ്ട് തന്നെ അവ വളര്‍ത്തുന്നത് അവസാനിപ്പിക്കുകയായിരുന്നു. എങ്ങനെ ഇതുപോലെ വലിയ, ഗുണമേന്മയുള്ള പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാം എന്ന ചോദ്യത്തിന് പീറ്റര്‍ നല്‍കുന്ന മറുപടി വിത്ത് തിരഞ്ഞെടുക്കുമ്പോള്‍ മുതല്‍ നാം ശ്രദ്ധിച്ച് തുടങ്ങണം എന്നാണ്. വലിയ വലിയ പച്ചക്കറികള്‍ വളര്‍ത്തിയെടുക്കുന്ന കര്‍ഷകരുടെ അടുത്തുനിന്നും അത്തരത്തിലുള്ള വിത്തുകള്‍ കിട്ടും. പിന്നെ ഇത്തരം മത്സരവേദികളും ഷോകളിലും പോവുക. അവിടെ വലിയ പച്ചക്കറികള്‍ വില്‍ക്കുന്നവരില്‍ നിന്നും മത്സരത്തില്‍ വിജയിക്കുന്നവരില്‍ നിന്നുമൊക്കെ വിത്തുകള്‍ വാങ്ങുക എന്നും പീറ്റര്‍ പറയുന്നു. എന്തായാലും, ഈ പ്രായത്തിലും ഓടിനടന്ന് തന്റെ കൃഷി ശ്രദ്ധിക്കുകയാണ് പീറ്റര്‍.




 
Other News in this category

 
 




 
Close Window