Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
യുകെ മലയാളി സമൂഹത്തില്‍ വീണ്ടും മരണം; വിട പറഞ്ഞത് സാലിസ്ബറിയില്‍ ആദ്യകാലത്ത് എത്തിയ മലയാളി ബീന വിന്നി
Text By: Team ukmalayalampathram
യുകെയില്‍ നിന്നു വീണ്ടും മരണ വാര്‍ത്ത. സാലിസ്ബറിയില്‍ താമസിക്കുന്ന ബീന വിന്നിയാണു (54) മരിച്ചത്. സാലിസ്ബറിയില്‍ കുടിയേറിയ ആദ്യകാല മലയാളിയാണു ബീന. ഭര്‍ത്താവ് വിന്നി ജോണ്‍. മക്കള്‍ - റോസ്‌മോള്‍ വിന്നി, റിച്ചാര്‍ഡ് വിന്നി. സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി അംഗമായ ബീന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ സൗത്താംപ്ടണ്‍ റീജിയണിലെ സാലിസ്ബറി സെന്റ് തോമസ് മിഷന്‍ അംഗവും കൂടിയാണ്. സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി സെക്രട്ടറി, എക്സിക്യൂട്ടീവ് മെമ്പര്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബീന ചേച്ചി സാലിസ്ബറിയിലെ മതധ്യാപക കൂടിയായിരുന്നു.
ഏതാനും നാളുകളായി ചികിത്സയിലായിരുന്നുവെങ്കിലും ഇന്നലെ അസുഖം മൂര്‍ച്ഛിക്കുകയും ഹോസ്പിറ്റലില്‍ എത്തിക്കുകയും തുടര്‍ന്ന് രാത്രി ജനറല്‍ ഹോസ്പിറ്റലില്‍ വച്ച് മരണം സംഭവിക്കുകയും ചെയ്തു.
 
Other News in this category

 
 




 
Close Window