|
ഒരു മരണ വാര്‍ത്തയുടെ തേങ്ങല്‍ ഒടുങ്ങുന്നതിനു മുന്‍പ് മറ്റൊരു വേര്‍പാട്. യുകെയിലെ വൂസ്റ്ററില്‍ താമസിക്കുന്ന53 വയസ്സുകാരന്‍ സ്റ്റീഫന്‍ മൂലക്കാട്ട് നിര്യാതനായി. ഭാര്യ - ലിസ്സി. മക്കള്‍: ഉല്ലാസ്, ഫെലിക്സ്, കെസിയ എന്നിവര്‍. മരുമകള്‍: റോസ് മേരി. ത്രീ കൗണ്ടി ഹോളി കിംഗ്സ് ക്നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനില്‍ അംഗമായിരുന്നു. കേരളത്തില്‍ വെളിയന്നൂര്‍ സെന്റ് മേരീസ് പള്ളി ഇടവകാംഗമാണ്. യുകെകെസിഎ വൂസ്റ്റര്‍ യൂണിറ്റ് അംഗമാണു സ്റ്റീഫന്‍. മസില്‍ വീക്ക്നെസ് രോഗം മൂര്‍ച്ഛിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രോഗിലേപനം നല്‍കുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് മരണം. |