Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.2212 INR  1 EURO=105.0751 INR
ukmalayalampathram.com
Thu 11th Dec 2025
 
 
UK Special
  Add your Comment comment
നോര്‍ക്ക-യുകെ റിക്രൂട്ട്‌മെന്റ്: 29 വിദ്യാര്‍ഥികള്‍ പങ്കെടുത്തു
reporter

തിരുവനന്തപുരം: നോര്‍ക്ക-യുകെ റിക്രൂട്ട്‌മെന്റില്‍ ഡോക്ടര്‍മാരുടെ (സൈക്യാട്രിസ്റ്റ്) അഭിമുഖം കൊച്ചിയില്‍ പൂര്‍ത്തിയായി.

നോര്‍ക്ക റൂട്ട്‌സ് യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) ഇംഗ്ലണ്ടിലേയും വെയില്‍സിലേയും വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലെ ഡോക്ടര്‍മാരുടെ (സൈക്യാട്രിസ്റ്റ്) അഭിമുഖം കൊച്ചിയില്‍ പൂര്‍ത്തിയായി. ഹോട്ടല്‍ ക്രൗണ്‍പ്ലാസയില്‍ നടന്ന അഭിമുഖങ്ങള്‍ക്ക് യു.കെ യില്‍ നിന്നുളള പ്രതിനിധികള്‍ നേതൃത്വം നല്‍കി. നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് വിഭാഗം പ്രതിനിധികളും പങ്കെടുത്തു. ഇംഗ്ലണ്ടിലേയ്ക്ക് 17 പേര്‍ ഉള്‍പ്പെടെ 29 ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖങ്ങളില്‍ പങ്കെടുക്കാനെത്തി. തിരഞ്ഞെടുക്കപ്പെടുന്നവരെ നോര്‍ക്ക റൂട്ട്‌സില്‍ നിന്നും പിന്നീട് അറിയിക്കുന്നതാണെന്ന് റിക്രൂട്ട്‌മെന്റ് മാനേജര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് വഴിയുളള യു.കെ-റിക്രൂട്ട്‌മെന്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമാണ്.

അതേസമയം നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തിലുളള നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജിന്റെ (എന്‍.ഐ.എഫ്.എല്‍) കോഴിക്കോട് സെന്റര്‍ ഫെബ്രുവരിയില്‍ പ്രവര്‍ത്തനസജ്ജമാകും. ഇംഗീഷ് ഭാഷയില്‍ O.E.T-Occupational English Test , I.E.L.T.S-International English Language Testing System, ജര്‍മ്മന്‍ ഭാഷയില്‍ C.E.F.R (Common European Framework of Reference for Languages) എ 1, എ2, ബി1, ലെവല്‍ വരെയുളള കോഴ്സുകളാണ് ആദ്യഘട്ടത്തില്‍. യോഗ്യരായ അധ്യാപകര്‍, മികച്ച അധ്യാപക വിദ്യാര്‍ത്ഥി അനുപാതം, സൗണ്ട് പ്രൂഫ് ലാംഗ്വേജ് ലാബ്, അന്താരാഷ്ട്ര നിലവാരത്തില്‍ സജ്ജീകരിച്ച ക്ലാസ് മുറികള്‍ (AC) എന്നിവ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.

കോഴിക്കോട് സെന്ററില്‍ പുതിയ ഒഇടി, ഐഇഎല്‍ടിഎസ്, ജര്‍മ്മന്‍ (OFFLINE) കോഴ്‌സുകളിലേയ്ക്കും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നോര്‍ക്ക -റൂട്ട്‌സിന്റെയോ, എന്‍.ഐ.എഫ്.എല്ലിന്റെയോ വെബ്ബ്‌സൈറ്റുകളായ www.norkaroots.org, www.nifl.norkaroots.org സന്ദര്‍ശിച്ച് അപേക്ഷ നല്‍കാവുന്നതാണ്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാകുന്ന നഴ്‌സിംഗ് പ്രൊഫഷണലുകള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും. ഓഫ്ലൈന്‍ കോഴ്‌സുകളില്‍ ബി.പി.എല്‍, എസ്. സി, എസ്. ടി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് പഠനം പൂര്‍ണമായും സൗജന്യമായിരിക്കും. എ.പി.എല്‍ ജനറല്‍ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് 75 % സര്‍ക്കാര്‍ സബ്‌സിഡിക്ക് ശേഷമുളള 4425 രൂപയാണ് ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +91-8714259444 എന്ന മൊബൈല്‍ നമ്പറിലോ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

 
Other News in this category

 
 




 
Close Window