ലണ്ടന്‍: നിലവിലെ വരുമാനമായ 1,18,000 പൗണ്ട് തികയുന്നില്ല, മോര്‍ട്ട്ഗേജ് തിരിച്ചടക്കാന്‍ വഴിയില്ലാത്തതിനാല്‍ രാജിവയ്ക്കുകയാണെന്ന് ശാസ്ത്ര വകുപ്പ് മന്ത്രിയായ ടോറി എംപി ജോര്‍ജ്ജ് ഫ്രീമാന്‍. കുടുംബത്തിനും തന്റെ ആരോഗ്യത്തിനും പ്രാധാന്യം നല്‍കേണ്ടതുണ്ട്. മോര്‍ട്ട്ഗേജ് ഉയര്‍ന്നത് താങ്ങാവുന്ന അവസ്ഥയല്ലെന്നും എംപി വ്യക്തമാക്കി. പുതിയ സാമ്പത്തിക പരിഷ്‌കാരം പലരുടേയും ബജറ്റിനെ താളം തെറ്റിക്കുകയാണ്. നാലു പ്രധാനമന്ത്രിമാര്‍ക്കു കീഴില്‍ അഞ്ച് മന്ത്രിപദങ്ങള്‍ വഹിച്ച ഫ്രീമാന്‍ താന്‍ ക്ഷീണിതനാണെന്ന് വ്യക്തമാക്കുന്നു. കഠിന അദ്ധ്വാനവും ശുഭ വിശ്വാസവും ചോരുന്നു.
ഈ മാസം മുതല്‍ തന്റെ പ്രതിമാസ മോര്‍ട്ട്ഗേജ് അടവുതുക 800 പൗണ്ടില്‍ നിന്നും 2000 പൗണ്ട് ആയി വര്‍ദ്ധിക്കുകയാണെന്നും മന്ത്രിയെന്ന നിലയിലുള്ള തന്റെ ശമ്പളത്തില്‍ നിന്നും അത് അടക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം വരെ ഒരു എം പിയുടെ ശമ്പളം 86,584 പൗണ്ട് ആയിരുന്നു. മന്ത്രി എന്ന് നിലയില്‍ 31,860 പൗണ്ട് അധികമായി ലഭിക്കും. അതായത്, നിലവില്‍ അദ്ദേഹത്തിന്റെ ശമ്പളം 1,18,444 പൗണ്ടാണ്. മന്ത്രിപദം രാജിവെച്ചതിന് ശേഷം മറ്റൊരു ജോലിയിലേക്ക അദ്ദേഹം പ്രവേശിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്.