ലണ്ടന്‍: ബ്രിട്ടന്‍ പൗരസേനയെ പരിശീലിപ്പിക്കണമെന്ന് സൈനിക മേധാവി ജനറല്‍ സര്‍ പാട്രിക് സാന്‍ഡേഴ്‌സ് മുന്നറിയിപ്പ് നല്‍കി. 1914 - ലെ അതേ തെറ്റുകള്‍ വരുത്താന്‍ രാഷ്ട്രത്തിന് കഴിയില്ലെന്ന് ജനറല്‍ സര്‍ പാട്രിക് പറഞ്ഞു. ഒന്നാം ലോകമഹായുദ്ധത്തിലേക്ക് നയിച്ച തീവ്രത മനസ്സിലാക്കുന്നതില്‍ അന്നത്തെ ഭരണകൂടം പരാജയപ്പെട്ടന്നും ഇനിയും അതു പോലെത്തെ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ ജാഗ്രത പുലര്‍ത്തണമെന്നുമുള്ള മുന്നയിപ്പാണ് സര്‍ പാട്രിക് നല്‍കുന്നത്. സൈനികരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിനും സൈനിക ചെലവുകള്‍ കുറയ്ക്കുന്നതിനും എതിരെയുള്ള വിമര്‍ശകനാണ് ജനറല്‍ സര്‍ പാട്രിക്.
കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടയില്‍ സൈന്യത്തിന്റെ വലുപ്പം പകുതിയായി കുറഞ്ഞു, കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തിനിടയില്‍ 28% കുറഞ്ഞു, എന്നാല്‍ കരസേനയില്‍ ചേരാനുള്ള റിക്രൂട്ട്മെന്റ് വെല്ലുവിളികള്‍ക്കിടയിലും, സൈന്യത്തില്‍ ചേരുന്നതിനുള്ള അപേക്ഷകളുടെ എണ്ണം കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സായുധ സേനയില്‍ കൂടുതല്‍ നിക്ഷേപം നടത്തിയില്ലെങ്കില്‍, യു കെയില്‍ 1930 - കളില്‍ നടന്ന സംഭവം വികസങ്ങളുടെ ആവര്‍ത്തനത്തിന് സാധ്യതയുണ്ടെന്ന് മുന്‍ സിജിഎസ് ജനറല്‍ ലോര്‍ഡ് ഡാനറ്റ് കഴിഞ ആഴ്ച പറഞ്ഞത് ജനറല്‍ സര്‍ പാട്രിക്കിന്റെ വാദങ്ങള്‍ക്കു കൂടുതല്‍ പിന്‍ബലം നല്‍കുന്നു. ജൂണില്‍ സിജിഎസ് പദവിയില്‍ ജനറല്‍ സര്‍ റോളി വാക്കര്‍ നിയമിതനാവാനിരിക്കെ, സര്‍ പാട്രിക് ഉയര്‍ത്തിയ വാദങ്ങള്‍ കൂടുതല്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക് വേദിയാകും.