Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
വാങ്ങിയ കടം തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലെന്നു പറഞ്ഞ് യുകെയിലെ ടോറി എംപി രാജിവച്ചു
Text By: Team ukmalayalampathram
വര്‍ധിച്ച മോര്‍ട്ട്‌ഗേജ് തിരിച്ചടവ് നടത്താന്‍ സാധിക്കാത്തതിനാല്‍ സയന്‍സ് വകുപ്പ് മന്ത്രിയായ ടോറി എം പി ജോര്‍ജ്ജ് ഫ്രീമാന്‍ തന്റെ പദവി രാജിവച്ചു. ഈ മാസം മുതല്‍ തന്റെ പ്രതിമാസ മോര്‍ട്ട്‌ഗേജ് അടവുതുക 800 പൗണ്ടില്‍ നിന്നും 2000 പൗണ്ട് ആയി വര്‍ദ്ധിക്കുകയാണെന്നും മന്ത്രിയെന്ന നിലയിലുള്ള തന്റെ ശമ്പളത്തില്‍ നിന്നും അത് അടക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാല് പ്രധാനമന്ത്രിമാര്‍ക്ക് കീഴിലായി അഞ്ച് മന്ത്രിപദങ്ങള്‍ വഹിച്ചയാളാണു ഫ്രീമാന്‍.

ഭരണകക്ഷിയുടെ മുന്‍ ബെഞ്ചിന് അപ്പുറത്ത്, തന്റെ ആരോഗ്യവും, കുടുംബത്തിന്റെ ക്ഷേമവും നോക്കേണ്ട സമയം വന്നെത്തിയതായി കരുതുവെന്ന് എം പി പറഞ്ഞു. എന്നാല്‍, രാജിവയ്ക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്റെ ബ്ലോഗില്‍ എഴുതിയ ഒരു ലേഖനത്തില്‍ അദ്ദേഹം പറഞ്ഞത്, തന്റെ മോര്‍ട്ട്‌ഗേജ് തവണ ഇരട്ടിയിലധികമായി ഉയര്‍ന്നു എന്നായിരുന്നു.

ലിസ് ട്രസ്സിന്റെ മിനി ബജറ്റ് വരുത്തിയ സാമ്പത്തിക തിരിച്ചടിയെ തുടര്‍ന്ന് ലക്ഷക്കണക്കിന് ബ്രിട്ടീഷുകാരാണ് ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് അടക്കാന്‍ ക്ലേശിക്കുന്നത്. ഏകദേശം 16 ലക്ഷത്തോളം പേരുടെ ഫിക്‌സ്ഡ് റേറ്റ് ഡീല്‍ ഈ വര്‍ഷം അവസാനിക്കുകയാണ്. അവര്‍ക്കെല്ലാം ഇനി കൂടുതല്‍ ഉയര്‍ന്ന നിരക്കിലുള്ള പ്രതിമാസ അടവ് നല്‍കേണ്ടി വരും.

കഴിഞ്ഞ വര്‍ഷം വരെ ഒരു എം പിയുടെ ശമ്പളം 86,584 പൗണ്ട് ആയിരുന്നു. മന്ത്രി എന്ന് നിലയില്‍ 31,860 പൗണ്ട് അധികമായി ലഭിക്കും. അതായത്, നിലവില്‍ അദ്ദേഹത്തിന്റെ ശമ്പളം 1,18,444 പൗണ്ടാണ്. മന്ത്രിപദം രാജിവെച്ചതിന് ശേഷം അദ്ദേഹം മറ്റെന്തെങ്കിലും തൊഴില്‍ ഏറ്റെടുക്കുമോ എന്നതില്‍ വ്യക്തതയില്ല. എം പി എന്ന നിലയില്‍ ഒരു സര്‍ക്കാര്‍ സേവകന്‍ അല്ലാത്തതിനാല്‍ വേറെ തൊഴിലില്‍ ഏര്‍പ്പെടുന്നതില്‍ നിയമപരമായ തടസ്സമൊന്നുമില്ല.
 
Other News in this category

 
 




 
Close Window