Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
യുകെയിലെ ജനസംഖ്യയില്‍ വര്‍ധന, പത്തു ശതമാനം വര്‍ധിച്ച് ഏഴു കോടിയാകും
reporter

ലണ്ടന്‍: ജന സംഖ്യ ഉയരുന്നതും സ്ഥല ലഭ്യതയും കുടിയേറ്റക്കാരെ ഉള്‍ക്കൊള്ളുന്നതിനെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2021 നും 2036 നും ഇടയില്‍ ജനസംഖ്യയില്‍ 9.9 ശതമാനം വര്‍ദ്ധിച്ചേക്കും 61 ലക്ഷം നെറ്റ് മൈഗ്രേഷന്‍ ഉള്‍പ്പടെയാണിത്. 2036 ആകുമ്പോഴേക്കും 85 വയസ്സിനു മുകളില്‍ പ്രായമുള്ള പത്ത് ലക്ഷത്തോളം പേര്‍ അധികമായി ബ്രിട്ടനിലുണ്ടാകുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. നിലവിലെ 67 മില്യനില്‍ നിന്നും ജനസംഖ്യ, പ്രതീക്ഷിക്കുന്ന 73.7 മില്യനിലെത്തുന്നത് അമിത വേഗതയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2022ല്‍ യു കെയില്‍ നെറ്റ് ഇമിഗ്രേഷന്‍ 7,45,000 രേഖപ്പെടുത്തിയതോടെ ജനസംഖ്യ അതിവേഗം വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2026 മദ്ധ്യത്തോടെ യു കെ ജനസംഖ്യ 70 മില്യനില്‍ എത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 10.8 മില്യന്‍ ആളുകള്‍ ജനിക്കും. 10.3 മില്യന്‍ ആളുകള്‍ മരണമടയും. 13.7 മില്യന്‍ ആളുകള്‍ യു കെയിലേക്ക് കുടിയേറും. 7.6 മില്യന്‍ ആളുകള്‍ യു കെയിലെ താമസം ഉപേക്ഷിച്ച് മടങ്ങും. 2028 മുതല്‍ ഓരോ വര്‍ഷവും നെറ്റ് മൈഗ്രേഷന്‍ വഴി ജനസംഖ്യയില്‍ 3,15,000 പേരുടെ വര്‍ദ്ധനവ് ഉണ്ടാകും എന്നാണ്. കുടിയേറ്റ നിയന്ത്രണം അനിവാര്യമെന്നാണ് കണക്കുകള്‍ ചൂണ്ടി ഒരു വിഭാഗം പറയുന്നത്.

 
Other News in this category

 
 




 
Close Window