Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
ലണ്ടന്‍ ഓവര്‍ഗ്രൗണ്ട് ജീവനക്കാര്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പണിമുടക്കും
reporter

ലണ്ടന്‍: ലണ്ടനിലെ ഓവര്‍ഗ്രൗണ്ട് ജീവനക്കാരുടെ യൂണിയന്‍ പണിമുടക്കിലേക്ക്. ട്രെയിന്‍ ഡ്രൈവര്‍മാരുടെ സംഘടനയുടെ നേതൃത്വത്തില്‍ യു കെയില്‍ പണിമുടക്ക് തുടരുന്നതിനിടയിലാണ് രാജ്യത്തിന് ഇരട്ടി പ്രഹരം ഏല്‍പ്പിച്ചുകൊണ്ട് ഓവര്‍ ഗ്രൗണ്ട് ജീവനക്കാരും പണിമുടക്കിലേക്ക് നീങ്ങുന്നത്. ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലായി 48 മണിക്കൂര്‍ സമര പരമ്പരക്കാണ് യൂണിയന്‍ ആഹ്വാനം നല്‍കിയിരിക്കുന്നത്. പണപ്പെരുപ്പത്തിന് താഴെയുള്ള പേയ്മെന്റ് ഓഫറിന് മറുപടിയായാണ് ആര്‍എംടി അംഗങ്ങളുടെ 48 മണിക്കൂര്‍ പണിമുടക്കെന്ന് യൂണിയന്‍ പ്രതിനിധികള്‍ അറിയിച്ചു. 2024 ഫെബ്രുവരി 19 (തിങ്കളാഴ്ച) രാവിലെ 00.01 മുതല്‍ 2024 ഫെബ്രുവരി 20 (ചൊവ്വാഴ്ച) രാത്രി 11.59 വരെയും, വീണ്ടും 2024 മാര്‍ച്ച് 4 (തിങ്കളാഴ്ച) രാവിലെ 00.01 മുതല്‍ 2024 മാര്‍ച്ച് 5 ചൊവ്വാഴ്ച രാത്രി 11.59 വരെയുമുള്ള 48 മണിക്കൂര്‍ നേരം ഏകദേശം 300 - ലധികം ജീവനക്കാര്‍ തൊഴിലില്‍ നിന്നും വിട്ടു നില്‍ക്കും. സെക്യൂരിറ്റി, സ്റ്റേഷന്‍, റവന്യൂ, കണ്‍ട്രോള്‍ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും. ഇത് ഗതാഗതം വന്‍ തോതില്‍ തടസ്സപ്പെടാന്‍ ഇടയാക്കും. രാജ്യത്തെ ഏറ്റവും തിരക്കേറിയ റെയില്‍ റൂട്ടുകളില്‍ ചിലത് സ്തംപിപ്പിച്ചുകൊണ്ട് ട്രെയിന്‍ ഡ്രൈവേഴ്സ് യൂണിയനായ 'അസ്ലെഫ്' സംഘടിപ്പിക്കുന്ന വേറിട്ട പണിമുടക്കിന്റെ ആദ്യ ദിനം തന്നെ മറ്റൊരു പണിമുടക്ക് പ്രഖ്യാപനം വന്നത് ശ്രദ്ധേയമായി.

ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന് (ടിഎഫ്എല്‍) വേണ്ടി ലണ്ടന്‍ ഓവര്‍ഗ്രൗണ്ട് പ്രവര്‍ത്തിപ്പിക്കുന്ന അറൈവ റെയില്‍ ലണ്ടന്‍, പണപ്പെരുപ്പത്തിന് താഴെയുള്ള ശമ്പള ഓഫര്‍ വാഗ്ദാനം ചെയ്തതിനെതിരെ ജീവനക്കാര്‍ വോട്ട് ചെയ്തതിരുന്നു. ലണ്ടന്‍ ഓവര്‍ഗ്രൗണ്ട് തൊഴിലാളികള്‍ ലണ്ടനിലേക്കുള്ള ട്രാന്‍സ്പോര്‍ട്ടിനായുള്ള സേവനങ്ങള്‍ നല്‍കുകയും ലണ്ടനിലുടനീളം യാത്രകളില്‍ യാത്രക്കാരെ സഹായിക്കുകയും ചെയ്യുന്ന ഒരു പ്രധാന ജോലി ചെയ്യുന്നു. ഞങ്ങളുടെ അംഗങ്ങള്‍ക്ക് പണപ്പെരുപ്പത്തിന് താഴെയുള്ള ശമ്പള ഓഫര്‍ നല്‍കിയതില്‍ രോഷാകുലരാണ്, അവര്‍ കമ്പനിയിലേക്ക് കൊണ്ടുവരുന്ന മൂല്യത്തെ പ്രതിനിധീകരിക്കുന്ന ഒരു പുരോഗതി കാണാന്‍ ആഗ്രഹിക്കുന്നു' ആര്‍എംടി ജനറല്‍ സെക്രട്ടറി മിക്ക് ലിഞ്ച് പറഞ്ഞു.

എന്നാല്‍ പണിമുടക്ക് തീയതികളെക്കുറിച്ച് ആര്‍എംടി ഇതുവരെ കമ്പനിയെ അറിയിച്ചിട്ടില്ലെന്ന് അറൈവ റെയില്‍ ലണ്ടന്റെ ബോസ് സ്റ്റീവ് ബെസ്റ്റ് ദി ഇന്‍ഡിപെന്‍ഡന്റിനോട് പറഞ്ഞത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ലണ്ടന്‍ ഓവര്‍ഗ്രൗണ്ടില്‍ സമരം നടത്താനുള്ള ആര്‍എംടി യൂണിയന്റെ തീരുമാനത്തെക്കുറിച്ച് കേട്ടതില്‍ ഞങ്ങള്‍ക്ക് വലിയ നിരാശയുണ്ട്. ഞങ്ങളുടെ വ്യവസായവുമായി മാത്രമല്ല, യു കെയിലെ മറ്റ് വ്യവസായങ്ങളെയും ബിസിനസുകളെയും താരതമ്യപ്പെടുത്തുമ്പോള്‍ ഞങ്ങള്‍ നല്ല ശമ്പള അവാര്‍ഡ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ തര്‍ക്കം പരിഹരിക്കുമെന്ന പ്രതീക്ഷയില്‍ ആര്‍എംടിയുമായി ചര്‍ച്ചക്ക് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,' സ്റ്റീവ് കൂട്ടിച്ചേര്‍ത്തു. ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എംടി അംഗങ്ങള്‍ ഈ മാസമാദ്യം സമരവുമായി മുന്നോട്ട് പോകാന്‍ ഇരിക്കവേ, ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടനുമായുള്ള ചര്‍ച്ചകളുടെ പുരോഗതിയെത്തുടര്‍ന്ന് അവസാന നിമിഷത്തില്‍ അതില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.

 
Other News in this category

 
 




 
Close Window