Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
യുകെയിലെ പണപ്പെരുപ്പം ജനുവരിയില്‍ നാലു ശതമാനത്തിലേക്ക്
reporter

ലണ്ടന്‍: പ്രവചനങ്ങള്‍ അസ്ഥാനത്താക്കി യുകെ പണപ്പെരുപ്പം. ജനുവരിയിലെ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സ്- സിപിഐ 4.0 ശതമാനത്തില്‍ തന്നെ ഒതുങ്ങിയെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ട്. ഡിസംബറില്‍ 4 ശതമാനത്തിലേക്ക് വര്‍ദ്ധിച്ച ശേഷം ഇത് താഴ്ന്നില്ലെങ്കിലും ഉയര്‍ന്നില്ലെന്നതാണ് ആശ്വാസമാകുന്നത്. അതേസമയം ജനുവരിയില്‍ പണപ്പെരുപ്പം 4.2 ശതമാനത്തിലേക്ക് കുതിച്ചുചാട്ടം നടത്തുമെന്നായിരുന്നു വിപണിയുടെ പ്രതീക്ഷ. കോര്‍ സിപിഐ ജനുവരിയില്‍ 5.1 ശതമാനത്തിലെത്തി. ഡിസംബറില്‍ ഇത് 5.2 ശതമാനമായിരുന്നു. അതേസമയം യുകെ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സ് ജനുവരിയിലെ പ്രതിമാസ കണക്കുകളില്‍ 0.6% കുറവ് രേഖപ്പെടുത്തി.

അതേസമയം യുകെ സിപിഐ പണപ്പെരുപ്പ നിരക്ക് സമാനമായ നിലയില്‍ തുടര്‍ന്നത് പൗണ്ടിനെ സ്വാധീനിച്ചു. ഇതോടെ വന്‍തോതില്‍ വില്‍പ്പന സമ്മര്‍ദമാണ് വിപണിയിലുള്ളത്. ഇപ്പോള്‍ ഡോളറിനെതിരെ 1.2564 എന്ന നിലയിലാണ് വ്യാപാരം. പണപ്പെരുപ്പം വര്‍ദ്ധിക്കാതെ നിലനിന്നതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്ക് തീരുമാനങ്ങളെ സ്വാധീനിക്കുമെന്നാണ് കരുതുന്നത്. ഈ വര്‍ഷം ആദ്യത്തെ പലിശ നിരക്ക് വെട്ടിക്കുറവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ആദ്യ ഘട്ടത്തില്‍ നിരക്ക് കുറയ്ക്കാന്‍ നയനിര്‍മ്മാതാക്കള്‍ തയ്യാറാകില്ലെന്നാണ് സൂചന. 2023 നവംബറില്‍ 3.9 ശതമാനമായി കുറഞ്ഞ പണപ്പെരുപ്പം ഡിസംബറില്‍ 4 ശതമാനമായിരുന്നു. ജനുവരിയില്‍ 4.2 ശതമാനത്തിലേക്ക് ഉയരുമെന്ന് പ്രതീക്ഷിച്ച് ഇരിക്കുമ്പോഴാണ് നിരക്കില്‍ മാറ്റമില്ലാതെ തുടരുന്നത്.

 
Other News in this category

 
 




 
Close Window