Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
വാടക വീടുകളില്‍ താമസിക്കുന്നതിനേക്കാള്‍ ലാഭം ആഡംബര റിസോര്‍ട്ടില്‍ കഴിയുന്നത്, ഇതാണ് ബ്രിട്ടന്റെ അവസ്ഥ
reporter

ലണ്ടന്‍: സ്വന്തമായി വീട് വാടകയ്‌ക്കെടുത്ത് താമസിക്കുന്നതിലും ലാഭം ആഡംബര റിസോര്‍ട്ടില്‍ താമസിക്കുന്നതാണ് എന്ന വാദവുമായി മാഞ്ചസ്റ്റര്‍ സ്വദേശി. ഏകദേശം 5,30,000 വ്യൂസ് നേടിയ ടിക് ടോക്ക് വീഡിയോയിലാണ് ജോഷ് കെര്‍ എന്ന വ്യക്തി തന്റെ വിചിത്രമെന്ന് തോന്നാവുന്ന നിരീക്ഷണം നടത്തിയിരിക്കുന്നത്. അതിനായി ജോഷ് കൃത്യമായ ചില കണക്കുകളും നിരത്തുന്നുണ്ട്. സിറ്റി സെന്ററിലെ തന്റെ അപ്പാര്‍ട്ട്മെന്റിന് പ്രതിമാസം 99,073 രൂപ (950 പൗണ്ട്) വാടകയായി നല്‍കുന്നുണ്ടെന്നാണ് ജോഷ് കെര്‍ പറയുന്നത്. എന്നാല്‍, 28 ദിവസം താമസിച്ചതിന് താന്‍ തുര്‍ക്കിയിലെ ഒരു റിസോര്‍ട്ടിന് നല്‍കിയത് 97,821 രൂപ ( 938 പൗണ്ട്) ആണെന്നും ഇയാള്‍ പറയുന്നു. അതിനാല്‍ മാഞ്ചസ്റ്ററില്‍ ഒരു വീട് വാടയ്ക്ക് എടുത്ത് താമസിക്കുന്നതിനേക്കാള്‍ ലാഭകരമാണ് തുര്‍ക്കിയിലെ ആഡംബര റിസോര്‍ട്ടില്‍ താമസിക്കുന്നതെന്നാണ് ജോഷ് കെറിന്റെ വാദം. സംഗതി എന്തായാലും ഓരോ ദിവസം കഴിയുന്തോറും ജോഷിന്റെ വീഡിയോ സാമൂഹി മാധ്യമങ്ങളില്‍ വൈറലാവുകയാണ്. അതേസമയം ബ്രിട്ടീഷ് കറന്‍സിയായ പൌണ്ടും തുര്‍ക്കി കറന്‍സിയായ തുര്‍ക്കിഷ് ലിറയും തമ്മിലുള്ള അന്തരം 38.61 ആണെന്നും ഇതോടൊപ്പം വായിക്കണം.

ബ്രിട്ടീഷ് റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി സോഫ്റ്റ്വെയര്‍, ഡാറ്റ, ഇന്‍സൈറ്റ് കമ്പനിയായ സൂപ്ലയില്‍ നിന്നുള്ള സമീപകാല ഡാറ്റ സൂചിപ്പിക്കുന്നത് മാഞ്ചസ്റ്റര്‍ സിറ്റി സെന്ററിലെ ശരാശരി പ്രതിമാസ വാടക ഏകദേശം 1,21,285 രൂപയാണന്നാണ് ( £1,163 ആണ്). കൂടാതെ, അവിടെ താമസിക്കുന്നതിന് ഈ വര്‍ഷം ബാന്‍ഡ് എയില്‍ കൗണ്‍സില്‍ നികുതിയായി നല്‍കേണ്ടി വരുന്നത് 3,42,321 രൂപയാണന്നും കമ്പനി കണക്കുകള്‍ പറയുന്നു. കെട്ടിടങ്ങളുടെ വാടക വില ഉയര്‍ന്നതോടെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ഏറ്റവും ജീവിത ചെലവേറിയ സ്ഥലമായി മാഞ്ചസ്റ്റര്‍ മാറിക്കഴിഞ്ഞു എന്നാണ് സമീപകാല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാഞ്ചസ്റ്ററില്‍ മാത്രമല്ല യുകെയിലെമ്പാടും ജീവിത ചെലവ് കുതിച്ചുയരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ യുകെയിലെ ജീവിത ചെലവില്‍ നിന്നും രക്ഷപ്പെടാനായി തന്റെ രണ്ട് കുട്ടികളുമായി സിംഗിള്‍ പാരന്റായ ക്രൌണ്‍ കേള്‍സ് എന്ന യുവതി തായ്‌ലന്‍ഡിലേക്ക് താമസം മാറ്റിയിരുന്നു. അവരും തന്റെ തീരുമാനം അറിയിച്ചത് ടിക് ടോക്ക് വീഡിയോയിലൂടെയായിരുന്നു. കേള്‍സിന്റെ വീടിയോയും യുകെയില്‍ ഏറെ ശ്രദ്ധനേടിയിരുന്നു.

 
Other News in this category

 
 




 
Close Window