Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
UK Special
  Add your Comment comment
യുകെയിലെ ഇലക്ഷന്‍ മേയ് മാസത്തില്‍ ഇല്ലെന്ന് ഉറപ്പായി: ഒക്ടോബറില്‍ വോട്ടെടുപ്പ് നടക്കുമെന്ന് സൂചന
Text By: Team ukmalayalampathram
യുകെയില്‍ തദ്ദേശ ഭരണകൂടങ്ങളിലേക്കുള്ള ഇലക്ഷന്‍ മേയ് രണ്ടിനു നടത്താനുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കുന്നു. ഒക്ടോബറില്‍ ഇലക്ഷന്‍ ഉണ്ടാകുമെന്നു സൂചന. ഐടിവി ന്യൂസ് വെസ്റ്റ് കണ്‍ട്രിയോട് സംസാരിച്ച സുനക്, മെയ് മാസത്തിലെ ആദ്യ വ്യാഴാഴ്ച പോളിംഗ് ദിവസം ഉണ്ടാകില്ലെന്ന് വ്യക്തമാക്കി. 2024 ന്റെ രണ്ടാം പകുതിയില്‍ അതായത് ഒക്ടോബറില്‍ ആയിരിക്കും പൊതു തിരഞ്ഞെടുപ്പ് നടക്കുക.

അടുത്തിടെ, വെസ്റ്റ്മിന്‍സ്റ്ററില്‍ പ്രധാനമന്ത്രി നേരത്തെ ബാലറ്റ് നടത്താന്‍ തീരുമാനിച്ചേക്കുമെന്ന് ചില ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. അടുത്ത തിരഞ്ഞെടുപ്പ് നിയമപരമായി 2025 ജനുവരി 28 ആണ്, എന്നിരുന്നാലും അതിനുമുമ്പ് നടക്കും.

ഒരു തിരഞ്ഞെടുപ്പ് നടത്തണമെങ്കില്‍, പ്രധാനമന്ത്രി ആദ്യം രാജാവിനോട് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ആവശ്യപ്പെടണം. പൊതുതെരഞ്ഞെടുപ്പ് 25 ദിവസങ്ങള്‍ക്ക് ശേഷമാണ് നടക്കുന്നത്.

മെയ് മാസത്തില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ഭയന്നാണ് പ്രധാനമന്ത്രി ഓടുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
മേയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിന് എതിരെ പ്രധാനമന്ത്രി റിഷി സുനാകിന് മുന്നറിയിപ്പ് നല്‍കി സീനിയര്‍ ടോറി എംപിമാര്‍ രംഗത്തുവന്നിരുന്നു. ടോറി ബാക്ക്ബെഞ്ചേഴ്സിന്റെ ശക്തമായ 1922 കമ്മിറ്റി എക്സിക്യൂട്ടീവുമായി സുനാക് ചര്‍ച്ച നടത്തിയിരുന്നു. ഈ യോഗത്തിലാണ് തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് ചര്‍ച്ച ഊര്‍ജ്ജിതമായത്.
 
Other News in this category

 
 




 
Close Window