Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
UK Special
  Add your Comment comment
സിക്ക് നോട്ട് ഭീതിയില്‍ ബ്രിട്ടന്‍, 2.7 മില്യണ്‍ ആളുകള്‍ അവധിയെടുത്തു
reporter

ലണ്ടന്‍: രോഗം ബാധിച്ചതായി രേഖപ്പെടുത്തി ജോലിയില്‍ നിന്നും പിന്‍വലിഞ്ഞ് നില്‍ക്കുന്നവര്‍ രാജ്യത്തെ പിന്നോട്ട് അടിപ്പിക്കുന്നുവെന്ന് കണക്കുകള്‍. കാല്‍ നൂറ്റാണ്ടായി യുവാക്കളും, പ്രായമായവരും നയിക്കുന്ന സിക്ക് നോട്ട് മഹാമാരിയിലാണ് രാജ്യം കുടുങ്ങുന്നത്. കഴിഞ്ഞ നാലര വര്‍ഷമായി ജോലി ചെയ്യാന്‍ തീരെ വയ്യെന്ന് രേഖപ്പെടുത്തുന്ന ജോലിക്കാരുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കുന്നതായി റെസൊലൂഷന്‍ ഫൗണ്ടേഷന്‍ തിങ്ക് ടാങ്ക് വ്യക്തമാക്കി. 1990-കളുടെ അവസാനത്തിന് ശേഷമുള്ള ഏറ്റവും തുടര്‍ച്ചയായി നീളുന്ന ട്രെന്‍ഡ് കൂടിയാണിത്. ആ സമയത്ത് 2.4 മില്ല്യണിലെത്തിയ രോഗം മൂലം ലീവെടുക്കുന്നവരുടെ എണ്ണം ഇപ്പോള്‍ 2.7 മില്ല്യണിലാണ്. സാമ്പത്തിക സ്തംഭനത്തില്‍ ബ്രിട്ടന്റെ 'ജോലി ചെയ്യുന്നത് തടയുന്ന രോഗങ്ങള്‍' പ്രധാന ഘടകമാണ്.

ആളുകള്‍ ജോലി ചെയ്യാതെ ഇരിക്കുന്നതും, ജോലിക്കായി തിരച്ചില്‍ നടത്താതിരിക്കുകയും ചെയ്യുന്ന കണക്കാണിത്. ഇത് രാജ്യത്തിന്റെ വളര്‍ച്ചയെ പിന്നോട്ട് വലിക്കുക മാത്രമല്ല, വെല്‍ഫെയര്‍ ബില്ലും ഊതിവീര്‍പ്പിക്കും. ദശകത്തിന്റെ അവസാനത്തോടെ ബെനഫിറ്റ് ബില്ലുകള്‍ 90.9 ബില്ല്യണ്‍ വര്‍ദ്ധിക്കുമെന്നാണ് കണക്കുകള്‍. ഈ വര്‍ഷം 65.7 ബില്ല്യണ്‍ പൗണ്ടാണ് ആരോഗ്യ, വൈകല്യ ബെനഫിറ്റ് ഇനത്തില്‍ ഒഴുകുന്നത്. 16 മുതല്‍ 24 വയസ്സ് വരെയുള്ളവരും, 50 മുതല്‍ 64 വയസ്സ് വരെയുള്ളവരുമായി ജോലി ചെയ്യാന്‍ പ്രായത്തിലുള്ളവരാണ് സാമ്പത്തികമായി ആക്ടീവല്ലാതെ ഇരിക്കുന്നവരില്‍ 90 ശതമാനവുമെന്ന് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ പറഞ്ഞു. എന്നാല്‍ ഇത് വ്യക്തികളുടെ ജീവിത നിലവാരത്തെയും, കരിയര്‍ വഴികളെയും സാരമായി ബാധിക്കുമെന്ന് സീനിയര്‍ ഇക്കണോമിസ്റ്റ് ലൂയിസ് മര്‍ഫി ചൂണ്ടിക്കാണിച്ചു.

 
Other News in this category

 
 




 
Close Window