Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
UK Special
  Add your Comment comment
ശ്വാസകോശാര്‍ബുദത്തെ പ്രതിരോധിക്കാന്‍ ലോകത്തെ ആദ്യ വാക്‌സിന്‍ വികസിപ്പിക്കാന്‍ ഒരുങ്ങി ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍
reporter

ലണ്ടന്‍: ശ്വാസകോശാര്‍ബുദത്തെ പ്രതിരോധിക്കുന്നതിനുള്ള ലോകത്തെ ആദ്യ വാക്‌സിന്‍ വികസിപ്പിക്കാന്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ ഒരുങ്ങുന്നു. ഓക്‌സ്ഫഡ് സര്‍വകലാശാല, ഫ്രാന്‍സിസ് ക്രിക് ഇന്‍സ്റ്റിറ്റ്യൂട്ട്, യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്‍ എന്നിവിടങ്ങളിലെ ഗവേഷകരാണ് 'ലങ്‌വാക്‌സ്' എന്നുപേരിട്ട വാക്‌സിന്‍ നിര്‍മാണത്തിനുപിന്നില്‍. കോവിഡിനെ പ്രതിരോധിക്കാന്‍ ഓക്‌സ്ഫഡ് വികസിപ്പിച്ച അസ്ട്രാസെനക വാക്‌സിനുസമാനമാണ് ലങ്‌വാക്‌സും. ശ്വാസകോശത്തില്‍ അര്‍ബുദമുണ്ടാക്കുന്ന 'റെഡ് ഫ്‌ളാഗ്' പ്രോട്ടീനുകളെ വാക്‌സിനിലെ ഡി.എന്‍.എ. ഉപയോഗിച്ച് പ്രതിരോധിക്കുകയാണ് ലക്ഷ്യം.

ഡി.എന്‍.എ. തന്തുവിന് അര്‍ബുദത്തിനുകാരണമാകുന്ന പ്രോട്ടീനുകള്‍ക്കെതിരേ പ്രവര്‍ത്തിക്കാന്‍ കഴിയുംവിധം ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയെ പരിശീലിപ്പിക്കാന്‍ കഴിയും. ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്ന 3000 ഡോസ് വാക്‌സിനുകള്‍ റെഡ് ഫ്‌ളാഗ് പ്രോട്ടീനുകളെ തിരിച്ചറിയുകയും അവയെ നശിപ്പിക്കുകയും ചെയ്യുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ബ്രിട്ടനില്‍ ആളെക്കൊല്ലുന്നതില്‍ ഒന്നാമതാണ് ശ്വാസകോശാര്‍ബുദം. 50,000 കേസുകളും 35,000 മരണങ്ങളുമാണ് പ്രതിവര്‍ഷം റിപ്പോര്‍ട്ടുചെയ്യുന്നത്. അതില്‍ പത്തില്‍ ഏഴും പുകവലിയുമായി ബന്ധപ്പെട്ടാണ്. 55-75 വയസ്സിനിടയിലുള്ളവര്‍ക്കാണ് കൂടുതല്‍ പ്രശ്‌നം.

 
Other News in this category

 
 




 
Close Window