Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
UK Special
  Add your Comment comment
കേരള തീരത്തും ക്രൂഡ് ഓയില്‍ ശേഖരം, പര്യവേക്ഷണത്തിന് ഓയില്‍ ഇന്ത്യയുമായി കരാറില്‍ ഒപ്പുവച്ച് യുകെ കമ്പനി
reporter

ലണ്ടന്‍: കേരളത്തിലും ക്രൂഡ് ഓയില്‍ ശേഖരമോ മൂക്കത്ത് വിരല്‍ വക്കാന്‍ വരട്ടെ. കൊല്ലത്ത് ക്രൂഡ് ഓയില്‍ പര്യവേക്ഷണത്തിന് തയ്യാറെടുക്കുകയാണ് കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഓയില്‍ ഇന്ത്യ ലിമിറ്റഡ്. കൊല്ലത്ത് ആഴക്കടലില്‍ ക്രൂഡ് ഓയില്‍ അടക്കമുള്ള ദ്രവ-വാതക-ഇന്ധന പര്യവേക്ഷണത്തിന് 1,252 കോടിയുടെ കരാര്‍ ആണ് ഒപ്പുവെച്ചിരിക്കുന്നത്. യുകെ ആസ്ഥാനമായ സ്വകാര്യ കമ്പനിയായ ഡോള്‍ഫിന്‍ ഡ്രില്ലിംഗ് എഎസുമായിട്ടാണ് കരാര്‍. ഈ വര്‍ഷം പകുതിയോടെ പര്യവേക്ഷണം ആരംഭിക്കും.കൊല്ലം തീരത്ത് നിന്ന് 26 നോട്ടിക്കല്‍ മൈല്‍ (48 കിലോമീറ്റര്‍) അകലെയാണ് പര്യവേക്ഷണം. ഇതിനുള്ള കൂറ്റന്‍ കിണറുകള്‍ സ്ഥാപിക്കുന്നതിന് ഉള്‍പ്പടെയാണ് കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. കൂറ്റന്‍ കിണറുകളുടെ രൂപകല്‍പന, എഞ്ചിനീയറിംഗ്, സംഭരണം, നിര്‍മ്മാണം, ഗതാഗതം, കമ്മീഷന്‍ ചെയ്യല്‍ തുടങ്ങിയവയ്ക്ക് ഉള്‍പ്പടെയാണ് കരാര്‍.

കരാറെടുത്ത കമ്പനി കടലില്‍ 5.5 കിലോമീറ്റര്‍ വരെ ആഴത്തില്‍ ഖനനം ചെയ്യാനുള്ള കൂറ്റന്‍ ഡ്രില്ലുകള്‍, റിഗ്ഗുകള്‍ തുടങ്ങിയവ എത്തിക്കും. പര്യവേക്ഷണത്തിനായി നാവിക സേനയുടെ അനുമതി നേരത്തെ ലഭിച്ചിരുന്നു. പര്യവേക്ഷണം നടത്താന്‍ ലക്ഷ്യമിടുന്ന ആഴക്കടല്‍ മേഖലയില്‍ 2020 ഡിസംബറിനും 2021 ജനുവരിക്കും ഇടയില്‍ നടന്ന പ്രാഥമിക സര്‍വേയില്‍ ക്രൂഡ് ഓയിലിന്റെ സാന്നിധ്യമുള്ള 18 മേഖലകള്‍ തിരിച്ചറിഞ്ഞതായാണ് വിവരം. ആന്ധ്രയിലെ അമലാപുരം, കേരള-കൊങ്കണ്‍ കടല്‍ മേഖലകളായി ആകെ 93.902 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ നാല് ബ്ലോക്കുകളിലായി ഇന്ധന പര്യവേക്ഷണത്തിനാണ് രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയായ ഓയില്‍ ഇന്ത്യയ്ക്ക് കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം അനുമതി നല്‍കിയത്. അമലാപുരം മേഖലയില്‍ 64.547 ചതുരശ്ര കിലോമീറ്ററും കേരള-കൊങ്കണ്‍ മേഖലയില്‍ 29.355 ചതുരശ്ര കിലോമീറ്ററിലും പ്രാരംഭ നടപടികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു.

 
Other News in this category

 
 




 
Close Window