Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
UK Special
  Add your Comment comment
നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ ഫലിക്കുമോയെന്ന ആശങ്കയില്‍ ബ്രിട്ടന്‍
reporter

ലണ്ടന്‍: കലഹങ്ങള്‍, കലാപങ്ങള്‍, മരണങ്ങള്‍, മാരകരോഗങ്ങള്‍. ബ്രിട്ടിഷ് രാജകുടുംബത്തെ വേട്ടയാടാന്‍ പോകുന്ന ദുരന്തങ്ങളെക്കുറിച്ച് പതിനാറാം നൂറ്റാണ്ടില്‍ നോസ്ട്രഡാമസ് നടത്തിയ നിഗൂഢ പ്രവചനങ്ങളെല്ലാം വീണ്ടും ചര്‍ച്ചയിലേക്ക്. ചാള്‍സ് രാജാവിനു പിന്നാലെ, മകനും കിരീടാവകാശിയുമായ വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡില്‍റ്റണിനു കാന്‍സര്‍ സ്ഥീരികരിച്ചതോടെയാണ് നൂറ്റാണ്ടുകള്‍ക്കു മുന്‍പു ഫ്രഞ്ച് പ്രവാചകന്‍ കുറിച്ചിട്ട വാക്കുകള്‍ ശ്രദ്ധ കവരുന്നത്. വരാനിരിക്കുന്ന ചരിത്ര സംഭവങ്ങളുടെ തീയതി കുറിച്ചിട്ട് ലോകത്തെ പിന്നീടു ഞെട്ടിച്ച നോസ്ട്രഡാമസ് 2024 എന്ന വര്‍ഷം രാജകുടുംബത്തിന് മോശം കാലമായിരിക്കുമെന്നാണ് പണ്ടേ എഴുതിവച്ചത്: ഒരു രാജാവ് പദവിയൊഴിയേണ്ട സാഹചര്യമുണ്ടാകുമെന്നും പകരം രാജകീയ പരിവേഷമൊന്നുമില്ലാതിരുന്ന ഒരാള്‍ പുതിയ രാജാവാകുമെന്നും. രോഗം മൂലമുള്ള അവശതകള്‍ കാരണം ചാള്‍സ് രാജാവ് സ്ഥാനമൊഴിയുമെന്നും രാജപദവികളെല്ലാം ഉപേക്ഷിച്ച് കൊട്ടാരം വിട്ട ഇളയമകന്‍ ഹാരി ബ്രിട്ടന്റെ പുതിയ രാജാവാകുമെന്നുമാണ് ആളുകള്‍ ഇതിനു വ്യാഖ്യാനം ചമയ്ക്കുന്നത്. ബ്രിട്ടിഷ് സിംഹാസന അവകാശികളില്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്തുള്ള ഹാരി രാജാവാകുന്നത് എങ്ങനെ കിരീടാവകാശിയായ വില്യം അയോഗ്യനാകുന്നതെങ്ങനെ ഈ ചോദ്യങ്ങള്‍ക്കൊന്നും തല്‍ക്കാലം ഉത്തരമില്ല.

ആധുനിക നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന ബ്രസീലുകാരന്‍ അതോസ് സലൊമെ, ബ്രിട്ടനിലെ വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് തന്റെ അസുഖവിവരം വെളിപ്പെടുത്തിയതിനു പിറ്റേന്ന് ആ വാര്‍ത്തയുമായി പുറത്തിറങ്ങിയ ബ്രിട്ടിഷ് പത്രങ്ങളുടെ ഒന്നാം പേജുകള്‍. കാന്‍സര്‍ സ്ഥിരീകരിച്ചശേഷം കീമോതെറപ്പി ആരംഭിച്ചെന്നു പറഞ്ഞായിരുന്നു ശനിയാഴ്ച രാജകുമാരിയുടെ വിഡിയോ സന്ദേശം. ജീവിതത്തിലെ വലിയ പ്രതിസന്ധി മനക്കരുത്തോടെ നേരിടുന്ന കെയ്റ്റിന് രോഗശാന്തി നേര്‍ന്ന് ലോകമെമ്പാടു നിന്നുള്ള ആശംസകളുടെ പ്രവാഹമാണിപ്പോള്‍. കെയ്റ്റിന്റെ രോഗം സംബന്ധിച്ചു നടത്തിയിട്ടുള്ള പ്രവചനങ്ങള്‍ ഇപ്പോഴത്തെ സംഭവ വികാസങ്ങളുമായി ഒത്തുപോകുന്നതും ലോകമാകെ ചര്‍ച്ചയായിട്ടുണ്ട്. എല്ലുകളുടെയും കാല്‍മുട്ടിന്റെയും കാലുകളുടെയും അനാരോഗ്യം കെയ്റ്റിനെ അലട്ടുമെന്നും അതിനെക്കാളുപരി രാജകുടുംബാംഗമെന്ന പദവിയില്‍ അവരെക്കാത്തിരിക്കുന്നതു വലിയ വെല്ലുവിളികളാണെന്നുമാണു സലൊമെ പ്രവചിച്ചിട്ടുള്ളത്.

 
Other News in this category

 
 




 
Close Window