Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടിലെ ഹോളി ആഘോഷം കണ്ട് ഞെട്ടി ഇംഗ്ലീഷുകാര്‍
reporter

ലണ്ടന്‍: ഇന്ത്യയിലും വിദേശത്തുമായി ആയിരക്കണക്കിന് ആളുകളാണ് ഇന്നലെ വര്‍ണങ്ങള്‍ വാരിവിതറി ഹോളി ആഘോഷങ്ങളില്‍ മുഴുകിയത്. അതിന്റെ നിറക്കാഴ്ചകള്‍ നമ്മില്‍ പലരും സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടുണ്ടാവും. ഇപ്പോഴിതാ അക്കൂട്ടത്തില്‍ ഒരു ഹോളി ആഘോഷം അല്‍പ്പം പ്രത്യേകതകളോടെ വേറിട്ടു നില്‍ക്കുകയാണ്. ഇംഗ്ലണ്ടിലെ ഡോര്‍സെറ്റിലെ പ്രശസ്തമായ കോര്‍ഫെ കാസില്‍ നടന്ന ഹോളി ആഘോഷമാണിത്. ഇതാദ്യമായാണ് ഇത്തരത്തിലൊരു ആഘോഷം ഇവിടെ സംഘടിപ്പിക്കുന്നത്. കോട്ടയുടെ ഗാംഭീര്യമുള്ള പശ്ചാത്തലം ചായങ്ങളില്‍ മുങ്ങി, ഇന്ത്യന്‍ പാചകരീതികളും ബോളിവുഡ് നൃത്ത പരിപാടികളും കൊണ്ട് അന്തരീക്ഷം സമ്പന്നമായി. നാഷണല്‍ ട്രസ്റ്റിന്റെ പങ്കാളിത്തത്തോടെ ബോണ്‍മൗത്ത്, പൂള്‍, ക്രൈസ്റ്റ് ചര്‍ച്ച് ഇന്ത്യന്‍ കമ്മ്യൂണിറ്റി അസോസിയേഷന്‍ എന്നിവ ചേര്‍ന്നാണ് റാംഗ് ബാഴ്സ് - കളേഴ്സ് ഓവര്‍ കോര്‍ഫ് കാസില്‍ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്.

ബിബിസി റിപ്പോര്‍ട്ട് അനുസരിച്ച്, മാര്‍ച്ച് 23 ശനിയാഴ്ച നടന്ന ആഘോഷ പരിപാടിയില്‍ 3,000 -ത്തിലധികം പേര്‍ ഇവിടേക്ക് ഒഴുകിയെത്തി. ആഘോഷങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ കൊട്ടാരം അലങ്കരിച്ചിരിക്കുന്നു. ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കിയ നിരവധി ഇന്ത്യന്‍ പൗരന്മാര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. ജന്മനാട്ടിലെ ആഘോഷങ്ങള്‍ക്ക് പകരമാകില്ലെങ്കിലും ഇത്തരം ആഘോഷപരിപാടികള്‍ തങ്ങള്‍ക്ക് നല്‍കുന്ന സന്തോഷം ചെറുതല്ലെന്ന് പലരും അഭിപ്രായപ്പെട്ടു. പുതിയ നിറങ്ങളും, സന്തോഷവും, സ്‌നേഹവും, ഉല്ലാസവും നല്‍കുന്ന വസന്തത്തിന്റെ വരവിനെയാണ് ഹോളി സൂചിപ്പിക്കുന്നതെന്ന് ബിപിസിഐ ചെയര്‍മാന്‍ രമേഷ് ലാല്‍ പറഞ്ഞു. യുകെയില്‍ ഇതാദ്യമായാണ് ഇത്തരത്തിലൊരു ചടങ്ങ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ പലര്‍ക്കും, കോര്‍ഫെ കാസിലിലേക്കുള്ള അവരുടെ ആദ്യ സന്ദര്‍ശനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഇന്ത്യക്കാര്‍ മാത്രമല്ല നിരവധി ബ്രിട്ടീഷ് പൗരന്മാരും പങ്കെടുത്തിരുന്നു.


 
Other News in this category

 
 




 
Close Window