Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
UK Special
  Add your Comment comment
പണം നല്‍കാതെ ബാഗെടുത്തു, യുവാവിനെ പുറത്താക്കി
reporter

ലണ്ടന്‍: തികച്ചും നിരുപദ്രവകരമെന്ന് വിശ്വസിക്കുന്ന കാര്യം വലിയ പ്രശ്നമായി മാറാം. വെറും, 30-60 പെന്‍സ് വിലയുള്ള പുനരുപയോഗിക്കാന്‍ കഴിയുന്ന ബാഗ് പണം നല്‍കാതെ എടുക്കുമ്പോള്‍ അതൊരു മോഷണമായും മാറാം. വര്‍ഷങ്ങളായി ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നും ഒരു ബാഗെടുക്കുന്നത് വലിയ കുറ്റമായി തോന്നിയില്ലെങ്കിലും സിസിടിവി ക്യാമറ പോലുള്ളവ മുന്നിലിരിക്കുമ്പോള്‍ ഇത് കാണുന്നവര്‍ക്ക് അത് മോഷണമായി തന്നെ അനുഭവപ്പെടും. നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്തതിന് ശേഷം സാധനങ്ങള്‍ വാങ്ങിയ സെയിന്‍സ്ബറീസ് ജീവനക്കാരന്‍ ഏതാനും ബാഗുകള്‍ എടുത്തതിനാണ് 20 വര്‍ഷക്കാലം ഒപ്പം ജോലി ചെയ്തതൊന്നും പരിഗണിക്കാതെ സൂപ്പര്‍മാര്‍ക്കറ്റ് പുറത്താക്കിയത്.

റോംഫോര്‍ഡിലെ സെയിന്‍സ്ബറീസ് സൂപ്പര്‍സ്റ്റോറില്‍ നൈറ്റ് ഷിഫ്റ്റ് പൂര്‍ത്തിയാക്കിയ ശേഷമാണ് നിയാംകെ ഡോഫു ഷോപ്പിംഗ് നടത്തിയത്. സെല്‍ഫ് സര്‍വ്വീസ് ചെക്കൗട്ടില്‍ 'സീറോ ബാഗ് യൂസ്ഡ്' ഓപ്ഷന്‍ ക്ലിക്ക് ചെയ്ത ശേഷം ഇയാള്‍ ഏതാനും ബാഗുകള്‍ എടുത്തതായി മേധാവികള്‍ സിസിടിവിയില്‍ കണ്ടതോടെയാണ് ജീവനക്കാരന് മേലുള്ള വിശ്വാസം ഇല്ലാതായെന്ന് വിധിച്ച് പുറത്താക്കിയത്. 2003 മുതല്‍ സെയിന്‍സ്ബറീസിനൊപ്പം ജോലി ചെയ്ത് വരികയായിരുന്നു ഡോഫു. 2022 ഒക്ടോബറില്‍ കടുത്ത അച്ചടക്കരാഹിത്യം ചൂണ്ടിക്കാണിച്ചാണ് പാനല്‍ ഇയാളെ പുറത്താക്കിയത്. തന്നെ പുറത്താക്കിയത് ശരിയായ രീതിയിലല്ലെന്ന ഫ്രഞ്ച് സംസാരിക്കുന്ന ഡോഫുവിന്റെ വാദം ട്രിബ്യൂണല്‍ തള്ളി. നിസ്സാര തുകയ്ക്ക് വില്‍ക്കുന്ന ബാഗുകള്‍ എടുത്തത് മോഷണമാണെന്ന് ജഡ്ജ് വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window