Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ പുകവലി നിരോധന നിയമം ആദ്യ കടമ്പ കടന്നു: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക് നടത്തുന്നത് ചരിത്രത്തിലെ വലിയ നീക്കം
Text By: Team ukmalayalampathram
പുകവലി നിരോധിക്കുന്ന ബില്‍ പാസാക്കുന്നതിന്റെ ആദ്യ കടമ്പ പൂര്‍ത്തിയാക്കിയ ബ്രിട്ടിഷ് പ്രധാനമന്ത്രി ചരിത്ര നേട്ടത്തിലേക്ക്. യുകെ പാര്‍ലമെന്റില്‍ 67-നെതിരെ 383 വോട്ടുകളുടെ പിന്തുണ നേടി ഈ പദ്ധതിക്ക് എംപിമാര്‍ പിന്തുണ അറിയിച്ചു. നിരവധി പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ മറ്റുള്ളവര്‍ വോട്ടിംഗില്‍ നിന്നും വിട്ടുനിന്നു. 165 കണ്‍സര്‍വേറ്റീവ് എംപിമാരാണ് പ്രധാനമന്ത്രിയുടെ ബില്ലിന് പിന്തുണ അറിയിക്കാതിരുന്നത്. കോമണ്‍സില്‍ 347 ടോറി അംഗങ്ങളാണുള്ളത്.
ടുബാക്കോ & വേപ്സ് ബില്ലിന്റെ സെക്കന്‍ഡ് റീഡിംഗില്‍ ഹൗസ് ഓഫ് കോമണ്‍സ് മികച്ച പിന്തുണയാണ് രേഖപ്പെടുത്തിയത്. പുകയില ഉത്പന്നങ്ങളുടെ വില്‍പ്പന ഘട്ടംഘട്ടമായി നിര്‍ത്താലാക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. നിരോധനം തന്റെ സുപ്രധാന നേട്ടമാക്കാന്‍ ആഗ്രഹിക്കുന്ന സുനാക് എംപിമാര്‍ക്ക് ഫ്രീ വോട്ടിംഗ് അനുമതി നല്‍കി.

അതേസമയം, ആറ് മന്ത്രിമാര്‍ ഉള്‍പ്പെട 59 ടോറി എംപിമാര്‍ പാലം വലിച്ചത് സുനാകിനെ ഞെട്ടിച്ചു.
ലേബര്‍ എംപിമാരുടെ പിന്തുണയോടെയാണ് കോമണ്‍സില്‍ സുനാകിന്റെ പദ്ധതിക്ക് അംഗീകാരം ലഭിച്ചതെന്ന് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പരിഹസിച്ചു. 'ലിസ് ട്രസ് വിഭാഗത്തിനെതിരെ പോരാടാന്‍ ശേഷിയില്ലാതെ വന്നതോടെയാണ് സുനാക് ബില്ലിന് ഫ്രീ വോട്ട് അനുവദിച്ചത്. ഒരു വര്‍ഷം മുന്‍പ് ലേബര്‍ ഈ വിധത്തിലുള്ള പുകവലി നിരോധനം ആവശ്യപ്പെട്ടതാണ്. ഇപ്പോള്‍ ബില്‍ പാസായതിന് ലേബറിന് നന്ദി പറയണം', സ്ട്രീറ്റിംഗ് പ്രതികരിച്ചു.

ബിസിനസ്സ് സെക്രട്ടറി കെമി ബാഡെനോകാണ് പുകവലി നിരോധനത്തെ നേരിട്ട് എതിര്‍ത്ത് സംസാരിച്ച മന്ത്രി. കൂടാതെ മുന്‍ മന്ത്രിമാരായ സുവെല്ലാ ബ്രാവര്‍മാന്‍, സിമോണ്‍ ക്ലാര്‍ക്ക്, റോബര്‍ക്ക് ജെന്റിക്ക്, ജേക്കബ് റീസ് മോഗ് എന്നിവരും പദ്ധതിയെ എതിര്‍ത്തു.

പുകവലി ആരംഭിക്കുന്നതിന് മുമ്പുതന്നെ ആളുകള്‍ പുകവലിക്കുന്നത് തടയാന്‍ ബില്‍ ലക്ഷ്യമിടുന്നു, കാരണം പുകവലിക്കാരില്‍ അഞ്ചില്‍ നാലുപേരും 20 വയസിന് മുമ്പ് അത് തുടങ്ങും, പിന്നീട് ജീവിതകാലം മുഴുവന്‍ അതിനോട് ആസക്തിയുള്ളവരായി തുടരുന്നു.

നിയമങ്ങള്‍ ലംഘിക്കുന്ന കടകള്‍ക്ക് സ്ഥലത്തുതന്നെ പിഴ ചുമത്തും - സര്‍ക്കാര്‍ പറയുന്ന പണം തുടര്‍നടപടികള്‍ക്കായി ഉപയോഗിക്കും. ഈ വര്‍ഷമാദ്യം, ന്യൂസിലന്‍ഡിലെ പുതിയ സഖ്യസര്‍ക്കാര്‍ യുവാക്കള്‍ക്ക് സിഗരറ്റ് വാങ്ങാന്‍ കഴിയുമായിരുന്ന ലോകത്തിലെ ആദ്യത്തെ നിരോധനം പിന്‍വലിച്ചിരുന്നു.
 
Other News in this category

 
 




 
Close Window