Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
UK Special
  Add your Comment comment
യുകെയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ച നടത്താന്‍ ഇന്ത്യന്‍ പ്രതിനിധികള്‍ ലണ്ടനില്‍
reporter

ലണ്ടന്‍: ഇന്ത്യയില്‍ ഇത് തിരഞ്ഞെടുപ്പ് കാലമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഇന്ന് തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം ആരംഭിക്കുകയാണ്. യുകെയിലും ഈ വര്‍ഷം തന്നെ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് വ്യാപകമായി പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുമ്പോഴും യുകെയും ഇന്ത്യയും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാറിന്റെ യാഥാര്‍ത്ഥ്യമാകാനുള്ള ചര്‍ച്ചകള്‍ മുടക്കമില്ലാതെ നടക്കുന്നുണ്ട്. കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ ഇരുരാജ്യങ്ങളും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വിപണിയാണ് ലഭിക്കാന്‍ പോകുന്നത്. ചര്‍ച്ചകള്‍ തുടരാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ നിലവില്‍ ലണ്ടനില്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പല വിഷയങ്ങളിലും സമവാക്യം ഉണ്ടാക്കിയെടുത്ത് കരാറിന് അന്തിമരൂപം നല്‍കാന്‍ ഇതുവരെ ആയിട്ടില്ല.

ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയുമോ എന്ന് തുടങ്ങിയ പല കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സമവാക്യം ഉണ്ടാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ മീഡിയ കമ്പനികള്‍ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ളവ ആയിരിക്കണം എന്ന ഒരു നിയമം ഇന്ത്യ പാസാക്കിയത് ആണ് ഒരു തടസമായി നിലനില്‍ക്കുന്നത് . ബിബിസിയുള്‍പ്പെടെയുള്ള ബ്രിട്ടീഷ് മാധ്യമങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ നിന്ന് ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് . പക്ഷേ നിലവിലെ നിയമങ്ങള്‍ ഇതിന് കീറാമുട്ടിയായി നില്‍ക്കുന്ന സാഹചര്യത്തില്‍ എന്ത് സമവാക്യം ഉണ്ടാക്കാം എന്ന സാധ്യതകളെ കുറിച്ചാണ് ഇരുപക്ഷവും ചര്‍ച്ചകള്‍ക്കായി വീണ്ടും ഒരുമിക്കുന്നത്

 
Other News in this category

 
 




 
Close Window