Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ എന്തൊക്കെ, ട്രാക്ക് മാറ്റി രാജീവ് ചന്ദ്രശേഖര്‍
reporter

തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും സ്വകാര്യ സ്ഥാപനങ്ങളിലുമായി തലസ്ഥാന നഗരിയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേയും തൊഴിലാളികളുടേയും യാത്രാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സബര്‍ബന്‍ ട്രെയിനുകള്‍ കൊണ്ടുവരാനും രാവിലേയും വൈകുന്നേരവുമായി എട്ട് സര്‍വീസുകള്‍ ഉറപ്പുവരുത്താനും ശ്രമിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇവരുടെ യാത്രാ പ്രശ്നങ്ങള്‍ നേരിട്ടറിയുന്നതിന് ചൊവ്വാഴ്ച രാവിലെ നാഗര്‍കോവില്‍കൊല്ലം പാസഞ്ചറില്‍ യാത്ര ചെയ്താണ് യാത്രക്കാരുടെ പ്രശ്നങ്ങള്‍ സ്ഥാനാര്‍ഥി നേരിട്ടറിഞ്ഞത്. രാവിലെ 7.14ന് പാറശ്ശാലയില്‍ നിന്നാണ് സ്ഥാനാര്‍ഥി ട്രെയിനില്‍ കയറിയത്.

കന്യാകുമാരി-തിരുവനന്തപുരം പാത ഇരട്ടിപ്പിക്കണമെന്നും ദീര്‍ഘദൂര സര്‍വിസുകള്‍ക്ക് പ്രാദേശികമായി സ്റ്റോപ്പ് അനുവദിക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടു. മഴക്കാലമാകുമ്പോള്‍ തിരുവനന്തപുരം-കന്യകുമാരി റൂട്ടിലെ രൂക്ഷമായ മണ്ണിടിച്ചില്‍ കാരണം രണ്ടും മൂന്നും ദിവസം ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ഇതിന് ഒരു പരിഹാരം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതിനിടെ, റയില്‍വെയുടെ അനുമതിയില്ലാത്തത് കൊണ്ട് വീട്ടിലേക്ക് കുടിവെള്ള കണക്ഷന്‍ ലഭിക്കാതെ പ്രയാസം നേരിടുന്ന പാറശ്ശാല സ്വദേശി കുമാറും മന്ത്രിയെ കണ്ടു പരാതി പറഞ്ഞു. സാഹചര്യം മനസ്സിലാക്കി ഈ പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കി. പ്രതിസന്ധിയിലായ സാഹചര്യം മനസ്സിലാക്കി അതിന് ഉടന്‍ പരിഹാരം ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു,

ദൈനംദിന യാത്രകള്‍ക്ക് റോഡും ട്രെയിനും ഉപയോഗിക്കുന്ന മനുഷ്യരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ താന്‍ പ്രതിജ്ഞബദ്ധനാണെന്നും മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരികയും തിരുവനന്തപുരത്തെ പ്രതിനിധാനം ചെയ്തു പാര്‍ലമെന്റില്‍ താന്‍ ഉണ്ടാവുകയും ചെയ്യുകയാണെങ്കില്‍ ഈ യാത്രാ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. നേമം ടെര്‍മിനല്‍ സംബന്ധിച്ചു പ്രധാനമന്ത്രിയുമായി സംസാരിച്ചു കാര്യങ്ങള്‍ ബോധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 
Other News in this category

 
 




 
Close Window