Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
വീട്ടില്‍ നിന്ന് നടന്ന് ബൂത്തിലേക്ക്, വഴിയില്‍ കണ്ടവരോട് കുശലം ചോദിച്ച് മുഖ്യമന്ത്രി
reporter

കണ്ണൂര്‍: കുടുംബസമേതം എത്തി വോട്ട് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാര്യ കമല, മകള്‍ വീണ വിജയന്‍ എന്നിവര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി വോട്ട് ചെയ്യാന്‍ എത്തിയത്. പ്രാദേശിക നേതാക്കളും പിണറായിക്കൊപ്പം ഉണ്ടായിരുന്നു. പിണറായിയിലെ അമല യൂപി സ്‌കൂളിലെ 161-ാം നമ്പര്‍ ബൂത്തിലാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനും വോട്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ള പതിവ് തെറ്റിക്കാതെ ഇക്കുറിയും അദ്ദേഹം വീട്ടില്‍ നിന്ന് കാല്‍നടയായാണ് ബൂത്തില്‍ എത്തിയത്. വഴിയില്‍ കാത്തുനിന്ന ജനങ്ങളെ അഭിവാദ്യം ചെയ്തും കുശലം പറഞ്ഞുമായിരുന്നു നടത്തം.

മുഖ്യമന്ത്രി വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ ബൂത്തില്‍ നീണ്ട ക്യൂ ഉണ്ടായിരുന്നു. നേരിട്ട് വോട്ട് ചെയ്യാന്‍ ബൂത്തിലേക്ക് കയറാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. മുഖ്യമന്ത്രിക്ക് മുന്നില്‍ ഇരുപതോളം പേരുണ്ടായിരുന്നു. ക്യൂവില്‍ തനിക്കൊപ്പം നിന്നവരോട് മുഖ്യമന്ത്രി വിശേഷം ചോദിച്ചു.

 
Other News in this category

 
 




 
Close Window