Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
മതം
  Add your Comment comment
മണിപ്പൂരില്‍ സംഭവിച്ചത് ഗോത്രങ്ങള്‍ തമ്മിലുള്ള പ്രശ്‌നമെന്ന് ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകളുടെ മേലധ്യക്ഷന്മാര്‍
Text By: Team ukmalayalampathram
മണിപ്പൂരിലുണ്ടായത് രണ്ട് ഗോത്രങ്ങള്‍ തമ്മിലുള്ള പ്രശ്‌നമെന്ന് ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. മണിപ്പൂരിലേത് ക്രൈസ്തവ കൂട്ടക്കൊലയാണെന്ന ആരോപണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിനിടെയാണ് തിരഞ്ഞെടുപ്പിനു പിന്നാലെയുള്ള സഭയുടെ നിലപാടുമാറ്റം. കേരളത്തില്‍ ഭരണവിരുദ്ധവികാരം ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ ഒരു ലോക്‌സഭാ സീറ്റുപോലും എല്‍ഡിഎഫിന് ലഭിക്കുമായിരുന്നില്ലെന്നും ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ പറഞ്ഞു.
അതേസമയം, ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പിന്നാലെ മണിപ്പൂര്‍ വിഷയത്തില്‍ നിലപാട് മാറ്റി യാക്കോബായ സഭ. മണിപ്പൂരിലേത് അടിസ്ഥാനപരമായി ഗോത്രങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണെന്ന് യാക്കോബായ സഭ അധ്യക്ഷന്‍ ജോസഫ് മാര്‍ ?ഗ്രി?ഗോറിയോസ് മെത്രാപൊലീത്ത. മണിപ്പൂരിലേത് അടിസ്ഥാനപരമായി രണ്ട് ?ഗോത്രങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണെന്നും ഹിന്ദുക്കളും ക്രൈസ്തവരും മുസ്ലീങ്ങളും അക്കൂട്ടത്തില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ ബുദ്ധിമുട്ടുണ്ടായത് ക്രൈസ്തവര്‍ക്കാണെന്നും അതിനാല്‍ ക്രൈസ്തവ സമൂഹത്തിന് വലിയ ആശങ്കയുണ്ടെന്നും വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window