Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
മതം
  Add your Comment comment
ഡെറമിലെ സിറോ മലബാര്‍ കത്തോലിക്ക വിശ്വാസികള്‍ തിരു ഹൃദയതിരുന്നാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു
Text By: Team ukmalayalampathram
ഇംഗ്ലണ്ടിലെ നോര്‍ത്ത് ഈസ്റ്റില്‍ ഉള്ള കൗണ്ടി ഡെറത്തിലെ(County Durham)സിറോ മലബാര്‍ കത്തോലിക്ക വിശ്വാസികള്‍ തിരു ഹൃദയതിരുന്നാള്‍ ജൂണ്‍ 7,8,9 തിയതികളില്‍ ഭക്തിനിര്‍ഭരമായി67 ഓളാം വനിതാ പ്രസിദേന്തി മാരുടെയും നേതൃത്വത്തില്‍ ആഘോഷിച്ചു.


7ാം തിയതി മിഷന്‍ ഡയറക്ടര്‍ ബിനോയ് മണ്ഡപത്തില്‍ അച്ഛന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാനക്കും നൊവേനക്കും ശേഷം കണ്‍വീനര്‍മാരായ ഷാജു വെള്ളരിങ്ങാട്ട്, ബൈജു കാച്ചാപ്പള്ളിയുടെയും നേതൃത്വത്തില്‍ തിരുന്നാള്‍ കൊടിയേറ്റി. 8ാം തിയതി ആന്‍ഡ്രുസ് ചിതലന്‍ അച്ഛന്‍ അര്‍പ്പിച്ച പാട്ടു കുര്‍ബാനയ്ക്കും നൊവേനയ്ക്കും ശേഷം വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വളരെ സ്വാദിഷ്ടമായ കപ്പ ബിരിയാണി സദ്യയും നടത്തി.


9ാം തിയതി രാവിലെ 10മണിക്ക് ബിനോയി മണ്ഡപത്തില്‍ അച്ഛന്‍ അര്‍പ്പിച്ച മനോഹരമായ പാട്ടു കര്‍ബാനക്ക് ശേഷം ആഘോഷപൂര്‍വമായ പ്രദിക്ഷണവും സ്നേഹവിരുന്നും നടത്തി. ഡെറത്തിലെ വിവിധ ഭാഗങ്ങളിലുമുള്ള നിരവധി ആളുകകള്‍ പങ്കെടുത്ത ഈ തിരുന്നാള്‍, പള്ളികമ്മറ്റിയുടേയും വിമന്‍സ് ഫോറത്തിന്റെയും മെന്‍സ് ഫോറത്തിന്റെയും അകമഴിഞ്ഞ സഹകരണത്തോടെയാണ് നടത്തിയത്.
 
Other News in this category

 
 




 
Close Window