Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പിവി അന്‍വറിനെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
Text By: Reporter, ukmalayalampathram
ചിലര്‍ വിചാരിച്ചാല്‍ എല്ലാവരെയും എല്‍ഡിഎഫിനെതിരെ ഒന്നിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. ഇത്തരം ഭീഷണികള്‍ ഒക്കെ ഒരുപാട് കണ്ടതാണെന്നും അതൊന്നും പുതുമയുള്ള കാര്യമല്ലെന്നുമാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

'പല മോഹങ്ങളുമായിട്ടാണല്ലോ നടപ്പ്, ചിലര്‍ വിചാരിച്ചാല്‍ എല്ലാരെയും അങ്ങ് യോജിപ്പിച്ച് കളയാന്‍ കഴിയുമെന്നാണ് കരുതുന്നത്. എല്‍ഡിഎഫിനെതിരെ വലിയ തോതില്‍ അണിനിരത്തി കളയും എന്നൊക്കെയുള്ള ഭീഷണികള്‍ ചിലര്‍ മുഴക്കു കേള്‍ക്കുന്നുണ്ട്. ഇതൊക്കെ ഞങ്ങള്‍ എത്രയോ കണ്ടതല്ലേ ഇത്തരം ഭീഷണികള്‍ ഒന്നും പുതുമയുള്ള കാര്യമല്ല'.

സി എച്ച് കണാരന്‍ അനുസ്മരണ പൊതു യോഗത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനെതിരെയും യുഡിഎഫിനെതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. കേരളത്തില്‍ എല്ലാ വര്‍ഗീയശക്തികളും എല്‍ഡിഎഫിനെ എതിര്‍ക്കുകയാണ്. ഒരുഭാഗത്ത് ആര്‍എസ്എസും സംഘപരിവാറും ബിജെപിയും എന്‍ഡിഎയും ശക്തമായ എതിര്‍പ്പാണ് തങ്ങള്‍ക്കെതിരെ ഉയര്‍ത്തുന്നത്.
വര്‍ഗീയശക്തികളായ ആര്‍എസ്എസും സംഘപരിവാറും ബിജെപിയും ഉയര്‍ത്തുന്ന അതേവാദങ്ങളാണ് ഒരു വ്യത്യാസവും ഇല്ലാതെ കോണ്‍ഗ്രസും മുസ്ലീം ലീഗുമടങ്ങുന്ന യുഡിഎഫ് ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ കോണ്‍ഗ്രസ് ബിജെപി ഉള്ളുകളികളെല്ലാം പുറത്തെത്തിയിരിക്കുകയാണെന്നും മുഖ്യമന്ത്രി വേദിയില്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window