ടോര്‍ക്വേയിലും പരിസരപ്രദേശങ്ങളിലുമായി താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ ഡിഎംഎയുടെ നേതൃത്വത്തില്‍ ഷേര്‍വെല്‍ വാലി പ്രൈമറി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വൈവിധ്യവും രസകരവുമായ കായിക പരിപാടികളും രുചികരമായ ഭക്ഷണവും ഒരുക്കിയിരുന്നു. കേരളത്തില്‍ ജനിച്ചുവളര്‍ന്ന് നാടും വീടും വിട്ട് മറുനാട്ടില്‍ വന്ന് ജീവിക്കുന്ന ഓരോ മലയാളിക്കും ഗൃഹാതുരത്വം തുളുമ്പുന്ന ഓര്‍മ്മകളും, തങ്ങളുടെ പൈതൃകം പുതുതലമുറയിലേക്ക് പകരുന്നതിനും ഈ ഒത്തുചേരല്‍ സഹായകമായി. വൈവിധ്യമാര്‍ന്ന പശ്ചാത്തലങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ക്കിടയില്‍ ബന്ധം ശക്തിപ്പെടുത്താനും ഐക്യം വളര്‍ത്താനും കുട്ടികള്‍ ഉള്‍പ്പെടെ എല്ലാ അംഗങ്ങളുടെയും കലാകായിക കഴിവുകള്‍ പ്രകടമാക്കാനും ഈ ഒത്തുചേരലുകള്‍ അവസരം നല്‍കുമെന്ന് പ്രസിഡന്റ് ടോം കുര്യാക്കോസും,സെക്രട്ടറി എലിസബത്ത് ജോര്‍ജും അറിയിച്ചു.