മനുഷ്യത്വമാണ് ഏക മതം എന്ന വിശ്വസിക്കുന്ന ഏവര്‍ക്കും യുകെയിലും സ്ഥാനം ഉണ്ട് എന്ന് കാണുമ്പോള്‍ അതിയായ സന്തോഷം ഉണ്ടെന്നും ഇന്ത്യയ്ക്ക് വെളിയിലുള്ള ശിവഗിരി ആശ്രമത്തിന്റെ അഭിലേറ്റര്‍ സെന്ററില്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞതു മഹാഭാഗ്യമായി കരുതുന്നു. ഗുരുദേവ ദര്‍ശനങ്ങള്‍ ലോകമെമ്പാടും പ്രചരിപ്പിക്കുവാന്‍ ഈ ആശ്രമത്തിന് കഴിയട്ടെ എന്നും ചാണ്ടി ഉമ്മന്‍ ആശംസിച്ചു. യുകെയിലെ ശിവഗിരി ആശ്രമത്തിന്റെ പ്രതിഷ്ഠ ചടങ്ങു നടക്കുന്ന സമയത്തു പങ്കെടുക്കാം എന്ന് ഉറപ്പു നല്‍കുകയും ചെയ്തു. ഇന്നലെ രാവിലെ ആശ്രമത്തില്‍ എത്തിയ ചാണ്ടി ഉമ്മനെ സേവനം യുകെ ചെയര്‍മാന്‍ ബൈജു പാലയ്ക്കല്‍, കണ്‍വീനര്‍ സജീഷ് ദാമോദരന്‍ സേവനം യുകെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പേഴ്സ്, നാഷണല്‍ എക്സിക്യൂട്ടീവ് മെമ്പേഴ്സ്, കുടുംബയൂണിറ്റ്, യുവധര്‍മ്മ സേന ഭാരവാഹികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.