Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 21st Sep 2024
 
 
മതം
  Add your Comment comment
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ മറ്റന്നാള്‍ 14ന് ബര്‍മിങ്ഹാമില്‍; ഫാ.ജോര്‍ജ് പനക്കല്‍ നയിക്കും
Text By: Babu Joseph
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ മറ്റന്നാള്‍ 14ന് ബര്‍മിങ്ഹാം ബെഥേല്‍ സെന്റെറില്‍ നടക്കും. ഫാ.ജോര്‍ജ് പനക്കല്‍ വിസി ഇത്തവണ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. യുകെയില്‍ എത്തിച്ചേര്‍ന്നിട്ടുള്ള പുതിയ കുടുംബങ്ങള്‍ക്ക് സെക്കന്‍ഡ് സാറ്റര്‍ഡേ ശുശ്രൂഷകളെ പരിചയപ്പെടുത്തുന്ന കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ഈ കണ്‍വെന്‍ഷനിലേക്ക് സ്വാഗതം ചെയ്യുന്നു.


അഞ്ചു വയസ്സുമുതലുള്ള കുട്ടികള്‍ക്ക് ക്ലാസ് അടിസ്ഥാനത്തില്‍ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വല്‍ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്റെ ഭാഗമാകും. ശുശ്രൂഷകള്‍ രാവിലെ എട്ടിന് ആരംഭിച്ച് വൈകിട്ട് നാലിന് സമാപിക്കും.


വിവിധ പ്രദേശങ്ങളില്‍നിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കണ്‍വെന്‍ഷനിലേക്ക് എത്തിച്ചേരും. കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും എഎഫ്സിഎം മിനിസ്ട്രിയുടെ കിഡ്സ് ഫോര്‍ കിങ്ഡം, ടീന്‍സ് ഫോര്‍ കിങ്ഡം ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. കണ്‍വെന്‍ഷനിലുടനീളം കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇംഗ്ലീഷ്, മലയാളം ബൈബിള്‍, മറ്റ് പ്രാര്‍ത്ഥന പുസ്തകങ്ങള്‍ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കണ്‍വെന്‍ഷനില്‍ പ്രവര്‍ത്തിക്കും.


ജപമാല, വി. കുര്‍ബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉള്‍പ്പെടുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനിലേക്ക് ഫാ. ഷൈജു നടുവത്താനിയിലും എഎഫ്സിഎം യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ഷാജി ജോര്‍ജ് 07878 149670

ജോണ്‍സണ്‍ +44 7506 810177

അനീഷ് 07760 254700

ബിജുമോന്‍ മാത്യു 07515 368239

നിങ്ങളുടെ പ്രദേശങ്ങളില്‍ നിന്നും കണ്‍വെന്‍ഷനിലേക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാന്‍ ;

ജോസ് കുര്യാക്കോസ് 07414 747573.

ബിജുമോന്‍ മാത്യു 07515 368239

സ്ഥലത്തിന്റെ വിലാസം

Bethel Convention Centre, Kelvin Way, West Bromwich, Birmingham, B707JW

കണ്‍വെന്‍ഷന്‍ സെന്ററിന് ഏറ്റവും അടുത്തായുള്ള ട്രെയിന്‍ സ്റ്റേഷന്‍ ;

Sandwell &Dudley, West Bromwich, B70 7JD
 
Other News in this category

 
 




 
Close Window