Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
യുകെയിലെ വാട്ടര്‍ഫോര്‍ഡ് വൈക്കിങ്‌സിന്റെ അഭിമാനം ഉയര്‍ത്തി ലയ മരിയ ജോജോ: ക്യാപ്പക്വില്‍ നടത്തിയ ടൂര്‍ണമെന്റിലെ ജേതാവ്
Text By: ukmalayalampathram
യുകെയിലെ വാട്ടര്‍ഫോര്‍ഡ് വൈക്കിങ്‌സിനു അഭിമാനിക്കാന്‍ ഒരു നേട്ടം കൂടി. ഇന്ന് ക്യാപ്പക്വിനില്‍ വെച്ച് നടന്ന ബാഡ്മിന്റണ്‍ ഡാല്‍റ്റന്‍സ് ബൊനാസ ടൂര്‍ണമെന്റില്‍, അണ്ടര്‍ 14 വിഭാഗത്തില്‍ നമ്മുടെ ക്ലബിനെ പ്രതിനിധീകരിച്ചു ഇറങ്ങിയ *ലയ മരിയ ജോജോ* ജേതാവായി. കുട്ടികളുടെ ബാഡ്മിന്റണ്‍ ട്രെയിനിങ് തുടങ്ങിയതിനു ശേഷം ആദ്യമായാണ് നമ്മുടെ കുട്ടികള്‍ പുറത്ത് ഒരു ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ആദ്യമത്സരത്തില്‍ തന്നെ വിജയത്തിലെത്താന്‍ സാധിച്ചത് ഗൗരി ശങ്കറിന്റെ നേതൃത്വത്തിലുള്ള പരിശീലനത്തിന്റെ മികവായി കാണുന്നു.കൂടാതെ ഈ വിഭാഗത്തില്‍ നമ്മുടെ ക്ലബ്ബില്‍ നിന്നും പങ്കെടുത്ത ജേക്കബ് വറുഗീസ്, ആരാധ്യ ജോബി ,ആഷ്‌ലിയ പ്രിന്‍സ് എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. മുന്നോട്ടുള്ള ഇവരുടെ യാത്രയില്‍ എല്ലാവിധമായ ആശംസകളും വൈക്കിങ്ങ്‌സ് നേരുന്നു.
സ്‌നേഹത്തോടെ,
വൈക്കിങ്ങ്‌സ് കമ്മിറ്റി.
 
Other News in this category

 
 




 
Close Window