ലണ്ടനിലെ പ്രമുഖ മലയാളി സംഘടനയായ എഡ്മണ്ടന്‍ മലയാളി അസോസിയേഷന്‍ (ഇഎംഎ) ഇരുപതാം വയസിലേക്ക്. അസോസിയേഷന്റെ ഭരണ സമിതിയിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇരുപത്തിന്റെ നിറവില്‍ ക്രിതുമസ് ആഘോഷം പൊടിപൊടിപ്പിക്കാന്‍ ആവേശത്തോടെ സംഘാടകരും അംഗങ്ങളും, കരോളോട് കൂടി ക്രിസ്തുമസ് ആഘോഷത്തിന് ഇന്നലെ സെന്റ് എഡ്മന്‍ഡ്‌സ് ഹാളില്‍ തുടക്കം കുറിച്ചു. ലണ്ടനിലെ പ്രമുഖ മലയാളി സംഘടനയായ എഡ്മണ്ടന്‍ മലയാളി അസോസിയേഷന്‍ ഇരുപതാം വര്‍ഷത്തിലേക്കു ചുവടുറപ്പിക്കുമ്പോള്‍, അസോസിയേഷന്റെ അമരക്കാരായി പുതിയ ഭരണ സമിതി അധികാരമേറ്റു. പ്രസിഡന്റ് ഷാജു മാക്കിലും സെക്രട്ടറി സജീവ് തോമസും ട്രഷറര്‍ ആയി തോമസ് സക്കറിയയും ആണ് ചുമതല ഏറ്റത്. സംഘടനയുടെ ഇരുപതാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ചു നടന്ന ജനറല്‍ ബോഡിയിലാണ് ഈ സാരഥികളെ നോമിനേഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ടത്. ഇഎംഎയുടെ വൈസ് പ്രസിഡന്റ് അബിന്‍ ജോസ്, ജോയിന്റ് സെക്രട്ടറി ശ്യാം ബാബു, ജോയിന്റ് ട്രഷറര്‍ സജീഷ് സുരേന്ദ്രന്‍ എന്നിവര്‍ക്കൊപ്പം മുന്‍ കമ്മറ്റി അംഗങ്ങളായ പ്രതീഷ് നായര്‍, അജിത് ഭഗീരഥനും അഡൈ്വസറി കമ്മറ്റി അംഗമായി തുടരും. യുക്മയുടെ പ്രതിനിധികളായി ഇഎംഎയില്‍ നിന്നും ഭുവനേഷ് പീതാംബരന്‍, സലീന സജീവ്, ആര്‍ച്ച അജിത് എന്നിവരെയാണ് കമ്മറ്റി നിയോഗിച്ചിരിക്കുന്നത്. ഇഎംഎയുടെ നിയമാവലി പ്രകാരം രണ്ടു വര്‍ഷമായിരിക്കും നിയുക്ത ഭരണ സമിതിയുടെ കാലാവധി. ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി എഡ്മണ്ടനിലെ സെന്റ് എഡ്മന്‍ഡ്‌സ് ഹാളില്‍ കഴിഞ്ഞ ദിവസം നാടിന്റെ ഗൃഹാതുരത്വം തൊട്ടുണര്‍ത്തും വിധം ക്രിസ്തുമസ് കരോള്‍ അരങ്ങേറി. പുല്‍ക്കൂടും, പുല്‍മെത്തയും, പുല്‍ തൊട്ടിലുമൊരുക്കി ഇഎംഎ ഗായക സംഘം യേശുദേവന്റെ സ്തുതി ഗീതങ്ങള്‍ ആലപിച്ചപ്പോള്‍, വര്‍ണ്ണശഭളമായ കരോള്‍ വസ്ത്രങ്ങളും തൊപ്പിയും ധരിച്ചെത്തിയ അംഗങ്ങള്‍, സാന്താ ക്ലോസിനൊപ്പം ആവേശത്തോടെ നൃത്തച്ചുവടുകള്‍വെച്ച് അത് ഏറ്റുപാടി. പോയ വര്‍ഷങ്ങളേക്കാള്‍ വര്‍ണമനോഹരമായി ഇപ്രാവശ്യം ക്രിസ്തുമസ് ആഘോഷം പൊടിപൊടിക്കാന്‍ ഉള്ള തയ്യാറെടുപ്പിലാണ് പുതിയ ഭാരവാഹികളും, അംഗങ്ങളും എന്ന് സംഘടനാ നേതൃത്വം അറിയിച്ചു.