ലണ്ടന്‍: അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ ബി.ബി.സിയുടെ ആസ്ഥാനത്ത് നിന്ന് ആരംഭിക്കാനിരുന്ന പലസ്തീന്‍ അനുകൂല മാര്‍ച്ച് തടഞ്ഞ് ലണ്ടന്‍ പൊലീസ്. ബി.ബി.സി കെട്ടിടത്തിന്റെ സമീപത്തുള്ള സിനഗോഗിന് ഫലസ്തീന്‍ അനുകൂല മാര്‍ച്ച് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സംഭവത്തില്‍ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസിനെതിരെ പലസ്തീന്‍ അനുകൂല ബ്രിട്ടീഷ് എം.പിമാര്‍ രംഗത്തെത്തി. ബ്രിട്ടനിലെ പ്രമുഖരായ സാംസ്‌കാരിക പ്രവര്‍ത്തകരും പലസ്തീന്‍ മാര്‍ച്ച് തടഞ്ഞ നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ത്തി.
നടപടിക്ക് പിന്നാലെ, മാര്‍ച്ച് സംബന്ധിച്ച് മാസങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ പൊലീസുമായി ധാരണയിലെത്തിയിരുന്നുവെന്ന് സംഘാടകര്‍ വ്യക്തമാക്കി. എന്നാല്‍ ഇസ്രഈല്‍ വിരുദ്ധ മാര്‍ച്ച് സമീപത്തെ സിനഗോഗിന് ഭീഷണിയെന്ന് ബ്രിട്ടനിലെ ഇസ്രഈലി അനുകൂലികളും എം.പിമാരും അവകാശപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് മാര്‍ച്ച് വിലക്കിയത്. അതേസമയം ഇസ്രഈല്‍ അനുകൂലികളുടെ വാദം പ്രതിഷേധക്കാര്‍ നിഷേധിച്ചു. സിനഗോഗിന് മുമ്പിലൂടെ മാര്‍ച്ച് സംഘടിപ്പിച്ചിട്ടില്ലെന്നും പ്രതിഷേധം ആര്‍ക്കും ഒന്നിനും ഭീഷണിയാകില്ലെന്നും സംഘാടകര്‍ പറഞ്ഞു. പൊലീസ് തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നും സംഘാടകര്‍ ആവശ്യപ്പെട്ടു. പ്രതിഷേധക്കാര്‍ ബ്രിട്ടന്‍ പൊലീസിനെയും ബി.ബി.സിയെയും വിമര്‍ശിച്ച് തുറന്ന കത്തെഴുതുകയും ചെയ്തിരുന്നു. കത്തിലൂടെ പൊലീസിന്റെ അടിച്ചമര്‍ത്തല്‍ നടപടിയെ ഫലസ്തീന്‍ അനുകൂലികള്‍ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.