Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=108.9206 INR  1 EURO=90.9587 INR
ukmalayalampathram.com
Fri 07th Feb 2025
 
 
UK Special
  Add your Comment comment
ഒരു ലക്ഷം അടിയന്തര കോളുകള്‍ക്ക് പ്രതികരിക്കാന്‍ കഴിയാതെ പാരാമെഡിക്കല്‍ ടീമുകള്‍
reporter

ലണ്ടന്‍: ഇംഗ്ലണ്ടില്‍ എ&ഇയില്‍ കുടുങ്ങി കിടന്ന് ആംബുലന്‍സുകള്‍. ഓരോ മാസവും 100,000 അടിയന്തര 999 കോളുകള്‍ക്ക് പ്രതികരിക്കാന്‍ കഴിയാതെ പാരാമെഡിക്കുകള്‍ ബുദ്ധിമുട്ടുന്നു. രോഗികളെ കൈമാറാന്‍ ആശുപത്രികള്‍ക്ക് പുറത്ത് കാത്തുകിടക്കുന്നതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത്രയേറെ കോളുകളോട് പ്രതികരിക്കാന്‍ കഴിയാതെ പോകുന്നത് ആയിരക്കണക്കിന് ജീവനുകളാണ് അപകടത്തിലാക്കുന്നത്. എന്‍എച്ച്എസിനെ ചൂഴ്ന്ന പ്രതിസന്ധി ഇപ്പോള്‍ കൂടുതല്‍ വഷളാകുകയാണ്. എ&ഇയ്ക്ക് പുറത്ത് കാത്തുകെട്ടി കിടക്കുന്ന സമയത്ത് സഹായത്തിനായി 999-ല്‍ വിളിച്ച രോഗികള്‍ക്ക് സമീപം എത്തിച്ചേരാന്‍ കഴിയാതെ പോകുന്ന 3500-ലേറെ സംഭവങ്ങളാണ് ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആംബുലന്‍സുകള്‍ക്ക് രോഗികളെ കൈമാറാന്‍ കഴിയാത്തത് മൂലം കഴിഞ്ഞ വര്‍ഷം 1,313,218 ജോബ് സൈക്കിളുകളാണ് നഷ്ടമായത്. ഗാര്‍ഡിയനും, അസോസിയേഷന്‍ ഓഫ് ആംബുലന്‍സ് ചീഫ് എക്സിക്യൂട്ടീവ്സും എന്‍എച്ച്എസ് ഡാറ്റ പരിശോധിച്ചാണ് ഈ ഞെട്ടിക്കുന്ന അവസ്ഥ പുറത്തുവിടുന്നത്. കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചു. കൈമാറാന്‍ വൈകുന്നത് നിയന്ത്രിക്കാന്‍ അടിയന്തര നടപടി വേണമെന്ന് ഇവര്‍ മന്ത്രിമാരോട് ആവശ്യപ്പെട്ടു.

 
Other News in this category

 
 




 
Close Window