മുംബൈ: ഡോളറിനെതിരെ രൂപയ്ക്ക് മൂല്യത്തകര്‍ച്ച. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളര്‍ ഒന്നിന് അഞ്ചുപൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 86.40 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഇന്നലെ 23 പൈസയുടെ നേട്ടം സ്വന്തമാക്കിയ സ്ഥാനത്താണ് ഇന്ന് രൂപയുടെ മൂല്യത്തില്‍ ഉണ്ടായ ഇടിവ്. 86.35 എന്ന നിലയിലാണ് ഇന്നലെ രൂപയുടെ വിനിമയം അവസാനിച്ചത്. ഓഹരി വിപണിയിലെ മുന്നേറ്റമാണ് ഇന്നലെ രൂപയ്ക്ക് തുണയായത്.
അതേസമയം ഓഹരി വിപണി ഇന്നും നേട്ടത്തിലാണ്. ബിഎസ്ഇ സെന്‍സെക്സ് 300 പോയിന്റ് കുതിച്ചു. നിഫ്റ്റി 23,200 എന്ന സൈക്കോളജിക്കല്‍ ലെലവിനും മുകളിലാണ്. ഐടി ഓഹരികളുടെ മുന്നേറ്റമാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഐടി സൂചിക മാത്രം രണ്ടുശതമാനമാണ് ഉയര്‍ന്നത്. വിപ്രോ, അള്‍ട്രാടെക് സിമന്റ്, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.