ശിവഗിരി ആശ്രമം യുകെയുടെ ആഭിമുഖ്യത്തില്‍ എല്ലാ മാസവും നടത്തിവരുന്ന ചതയ ദിന സത്സംഗം ഈമാസം 31ന് വെള്ളിയാഴ്ച നടക്കും. വൈകുന്നേരം അഞ്ചു മണി മുതല്‍ സൂം ലിങ്ക് വഴി നടത്തപ്പെടും. അദ്ധ്യാത്മിക പ്രഭാഷണ രംഗത്ത് സജീവ സാന്നിധ്യമായ സുലേഖ ടീച്ചറാണ് അനുഗ്രഹ പ്രഭാഷണം നടത്തുന്നത്. പ്രഭാഷണ വിഷയം ഹോമ മന്ത്രം. തുടര്‍ന്ന് ഗുരുദേവകൃതികളുടെ ആലാപനവും ഗുരുപുഷ്പാഞ്ജലി മന്ത്രത്തോടെയുള്ള സമര്‍പ്പണവും ഉണ്ടാവും. |